നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ലോക്ക് ഡൗൺ: വീടിനുള്ളിലും സാമൂഹ്യ അകലം പാലിക്കണം; ഡോ. ബി ഇക്ബാൽ

  ലോക്ക് ഡൗൺ: വീടിനുള്ളിലും സാമൂഹ്യ അകലം പാലിക്കണം; ഡോ. ബി ഇക്ബാൽ

  വൈറസിന്റെ ഇൻക്യൂബേഷൻ കാലം 5 മുതൽ 14 ദിവസം വരെ നീണ്ടു നിൽക്കും. ഈ കാലയളവിൽ രോഗ ലക്ഷണങ്ങൾ കാണില്ലെങ്കിലും രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്.

  ഡോ. ബി. ഇക്ബാൽ

  ഡോ. ബി. ഇക്ബാൽ

  • Share this:
   കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ലോക്ഡൗൺ കാലത്ത് കുടുംബാംഗങ്ങൾ തമ്മിലും സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകനും കേരള സർവകലാശാല മുൻ വൈസ് ചാൻസിലറുമായ ഡോ. ബി ഇക്ബാൽ.
   You may also like:'ശ്രീറാം നടത്തിയ കുറ്റകൃത്യത്തിൽ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും'; ഡോക്ടർമാർ പ്രതികരിക്കണമെന്ന് ഡോ.ബി. ഇക്ബാൽ [NEWS]ആയുഷ്മാന്‍ ഭാരതവും കേരളവും: പ്രധാനമന്ത്രി പറഞ്ഞത് ശരിയോ ? 6 കാര്യങ്ങളുമായി ഡോ.ഇക്ബാൽ [NEWS]ശ്രീചിത്രയിലെ ഡോക്ടറുടെ പെരുമാറ്റദൂഷ്യം; ഡോക്ടർ എന്ന നിലയിൽ ഞാൻ ജനങ്ങളോട് മാപ്പു ചോദിക്കുന്നു [NEWS]

   ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലെത്തിയ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗം ബാധിച്ചുണ്ടോ എന്നറിയില്ല. കാരണം അവർ രോഗത്തിനു മുന്നുള്ള ഇൻ ക്യൂബേഷൻ സമയത്തായിരിക്കാം. ഇൻ ക്യൂബേഷൻ കാലം 5 മുതൽ 14 ദിവസം വരെ നീണ്ടു നിൽക്കും ഈ കാലയളവിൽ രോഗ ലക്ഷണങ്ങൾ കാണില്ലെങ്കിലും രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

   കുറിപ്പ് പൂർണരൂപത്തിൽ
   വീട്ടിൽ കഴിയുന്നവരുടെ പ്രത്യേക ശ്രദ്ധക്ക് വീണ്ടും ഒരിക്കൽ കൂടി

   കോവിഡ് രോഗം ഇതുവരെ പുറമേ നിന്നും വന്നവരിലോ അവരുമായി ബന്ധപ്പെട്ടവരിലോ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. പൊതുവിൽ സമൂഹത്തിലേക്ക് വ്യാപിച്ചതായി അറിവില്ല. സാമൂഹ്യ വ്യാപനം തടയുന്നതിനും വ്യാപനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിമിതപ്പെടുത്തുന്നതിനും വേണ്ടിയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.

   ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിലെ മറ്റ് സ്ഥലങ്ങലിലുണ്ടായിരുന്നവർ വീടുകളിലെത്തിയിട്ടുണ്ട്. അതു പോലെ അതുവരെ ഇടയ്ക്കിടെയെങ്കിലും പുറത്ത് പോയിരുന്നവർ വീട്ടിൽ സ്ഥിരമായി കഴിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇവർക്ക് രോഗം ബാധിച്ചുണ്ടോ എന്നറിവില്ല. കാരണം അവർ രോഗത്തിനു മുന്നുള്ള ഇൻ ക്യൂബേഷൻ (Incubation Period) സമയത്തായിരിക്കാം. ഇൻ ക്യൂബേഷൻ കാലം 5 മുതൽ 14 ദിവസം വരെ നീണ്ടു നിൽക്കും ഈ കാലയളവിൽ രോഗ ലക്ഷണങ്ങൾ കാണില്ലെങ്കിലും രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്.

   ഇത് മനസിലാക്കി വീട്ടിൽ താമസിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. നേരത്തെ പുറത്ത് ചെയ്തിരുന്നത് പോലെ തന്നെ വീട്ടിനുള്ളിലും സാമൂഹ്യ അകലം പാലിക്കൽ, കൈകഴുകൽ, ചുമക്കുമ്പോഴും തുമ്മുമ്പോഴും തുണികൊണ്ട് മുഖം മറയ്ക്കൽ എന്നിവ ശ്രദ്ധയോടെ പിന്തുടരേണ്ടതാണ്. പ്രത്യേകിച്ചും പ്രായമായവരും മറ്റ് രോഗമുള്ളവരും കുടുംബാംഗങ്ങളുമായി അകൽച്ച പാലിച്ചിരിക്കണം.

   !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

   പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ് കോവിഡിന്റെ പ്രധാന രോഗലക്ഷണങ്ങൾ. ഇവയിൽ ഏതെങ്കിലും രോഗലക്ഷണം കണ്ടാൽ ദിശയുമായി ബന്ധപ്പെടേണ്ടതാണ്. രോഗലക്ഷണങ്ങൾ എല്ലാമുള്ളവരെ മാത്രമാണ് ആശുപത്രി പരിശോധനക്ക് വ്ധേയരാക്കുന്നത്. ആശു പത്രി ചികിത്സ ആവശ്യമില്ലെങ്കിൽ പോലും രോഗലക്ഷണങ്ങളിൽ ഒന്നോ അതിൽ കൂടുതലോ കാണുന്നവർ സ്വയം മാറി ഒറ്റക്ക് ഒരു മുറിയിൽ 14 ദിവസം കഴിയേണ്ടതാണ് . വീട്ടിൽ അതിന് സൗകര്യമില്ലെങ്കിൽ സർക്കാർ തയ്യാറാക്കിയിട്ടുള്ള കൊറോണ കെയർ സെന്ററിലേക്ക് (ക്വാറന്റൈയിൽ സെന്റർ) മാറി താമസിക്കേണ്ടതാണ്.
   Published by:Aneesh Anirudhan
   First published:
   )}