HOME » NEWS » Corona » LOCKDOWN UPDATED INSTRUCTIONS BANKS AND INSURANCE OFFICES OPERATE THREE DAYS A WEEK

ലോക്ക്ഡൗൺ നിർദേശങ്ങൾ പുതുക്കി; റസ്റ്റോറന്‍റുകൾ രാവിലെ 7 മുതൽ രാത്രി 7.30വരെ; ബാങ്കുകൾ മൂന്നു ദിവസം

സെബിയുടെ അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സേവന സ്ഥാപനങ്ങൾ, ക്യാപിറ്റൽ ആൻഡ് ഡെബ്റ്റ് മാർക്കറ്റ് സർവീസുകൾ, കോഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.

News18 Malayalam | news18-malayalam
Updated: May 7, 2021, 7:51 PM IST
ലോക്ക്ഡൗൺ നിർദേശങ്ങൾ പുതുക്കി; റസ്റ്റോറന്‍റുകൾ രാവിലെ 7 മുതൽ രാത്രി 7.30വരെ; ബാങ്കുകൾ മൂന്നു ദിവസം
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറങ്ങി. റസ്റ്റോറന്‍റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7.30വരെ പ്രവർത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ ഇവിടെ അനുവദിക്കൂവെന്ന് ഉത്തരവിൽ പറയുന്നു. സെബിയുടെ അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സേവന സ്ഥാപനങ്ങൾ, ക്യാപിറ്റൽ ആൻഡ് ഡെബ്റ്റ് മാർക്കറ്റ് സർവീസുകൾ, കോഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.

രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശുപത്രിയിൽ നിന്ന് നൽകുന്ന രേഖകൾ കാണിച്ചാൽ യാത്ര ചെയ്യാം. അഭിഭാഷകർക്കും ക്ലാർക്കുമാർക്കും നേരിട്ട് ഹാജരാകേണ്ട ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം. ഭക്ഷണ, മെഡിക്കൽ വസ്തുക്കൾ പാക്ക് ചെയ്യുന്ന വ്യവസായ യൂണിറ്റുകൾക്കും വിദേശത്തേക്ക് സാധനങ്ങൾ അയയ്ക്കുന്ന യൂണിറ്റുകൾക്കും പ്രവർത്തിക്കാം.

ട്രാന്‍സ്പോർട്ട് വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ഡയറി ഡവലപ്മെന്റ് വകുപ്പ്, നോർക്ക എന്നീ വകുപ്പുകളെ ലോക്ക്ഡൗണിൽനിന്ന് ഒഴിവാക്കി. പെട്രോനെറ്റ്, എൽഎൻജി സപ്ലൈ, വിസ കോൺസുലർ സർവീസ്- ഏജൻസികൾ, റീജിയണൽ പാസ്പോർട്ട് ഓഫീസ്, കസ്റ്റംസ് സർവീസ്, ഇഎസ്ഐ തുടങ്ങിയ കേന്ദ്രസർക്കാർ വകുപ്പുകളെയും ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി.

സംസ്ഥാനത്ത് കോവഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ മുതലാണ് ലോക്ക്ഡൗണ്‍ നിലവിൽ വരുന്നത്. നാളെ രാവില ആറു മുതല്‍ 16 ന് അർധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍.

  • റോഡ്, ജലഗതാഗത സർവീസുകൾ ,മെട്രോ സർവീസ് ഉണ്ടാകില്ല

  • ചരക്കുനീക്കത്തിന് തടസമില്ല

  • എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു

  • വിദ്യാഭ്യാസ, കോച്ചിങ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം

  • ആരാധനാലയങ്ങളിൽ ജനങ്ങളെ പ്രവേശിപ്പിക്കില്ല

  • കോവിഡ് പ്രവർത്തനങ്ങൾക്കായുള്ള വോളണ്ടിയർമാർക്ക് യാത്ര ചെയ്യാം.

  • റേഷൻ കടകൾ, പലചരക്കു കടകൾ, പച്ചക്കറി, പഴക്കടകൾ, പാൽ ഉത്പന്നങ്ങൾ, മത്‌സ്യം, ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ, ബേക്കറികൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം

  • എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം

  • നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 20 പേർക്ക് പങ്കെടുക്കാം. വിവരം മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം

  • മരണാനന്തര ചടങ്ങുകൾക്കും 20 പേർക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

  • വാക്സിൻ എടുക്കാൻപോകുന്നവർ ഇതുസംബന്ധിച്ച റജിസ്‌ട്രേഷൻ വിവരങ്ങൾ കാണിക്കണം

  • ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്

  • പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, കേബിൾ സർവീസ്, ഡി.ടി.എച്ച് എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ട്
    അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങൾക്കും വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം.

  • സായുധസേനാ വിഭാഗം, ട്രഷറി, സി.എൻ.ജി, എൽ.പി,ജി, പി.എൻ. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണം എന്നിവ പ്രവർത്തിക്കും

  • തപാൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ എൻ.ഐ സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എം. പി. സി. എസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്ട്, റെയിൽവേ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും പ്രവർത്തിക്കും

  • ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴിൽ, മൃഗശാല, ഐ ടി മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിങ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, പോലീസ്, എക്‌സൈസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയിൽ, ജില്ലാ കളക്ടറേറ്റുകൾ, ട്രഷറികൾ, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും പ്രവർത്തിക്കും.

  • ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകർച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും.

Published by: Rajesh V
First published: May 7, 2021, 7:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories