HOME » NEWS » Corona » LOCKDOWNS SHOULDNT HAMPER VACCINE DRIVE SAYS PM NARENDRA MODI

Covid 19 | ലോക്ഡൗണ്‍ വാക്സിനേഷന്‍ പ്രക്രിയയെ തടസ്സപ്പെടുത്തരുത്; പ്രധാനമന്ത്രി

വാക്‌സിനേഷന്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ മറ്റു ചുമതലകള്‍ ഏല്‍പ്പിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു

News18 Malayalam
Updated: May 6, 2021, 5:35 PM IST
Covid 19 | ലോക്ഡൗണ്‍ വാക്സിനേഷന്‍ പ്രക്രിയയെ തടസ്സപ്പെടുത്തരുത്; പ്രധാനമന്ത്രി
PM Narendra Modi.
  • Share this:
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വാക്‌സിനേഷന്‍ ഡ്രൈവിനെ തടസ്സപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. പൗരന്മാര്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ മറ്റു ചുമതലകള്‍ ഏല്‍പ്പിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്ത് 45 വയസിനു മുകളിലുള്ളവരില്‍ 31 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിര്‍മ്മല സീതരാമന്‍, ഡോ. ഹര്‍ഷവര്‍ധന്‍, പീയുഷ് ഗോയല്‍, മന്‍സുഖ് മാണ്ഡവിയ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു.

Also Read-Covid 19 | കോവിഡ് മൂന്നാം തരംഗം ഉണ്ടാകും; രാജ്യത്തുടനീളം ഓക്‌സിജന്‍ വിതരണം ഉറപ്പാക്കണം; സുപ്രീംകോടതി

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്കാണ്. 3,980 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോര്‍ഡ് വര്‍ധനവുമായി പുതിയ കണക്കുകള്‍ വന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്ര- 57,640
കര്‍ണാടക-50,112
കേരളം- 41,953
ഉത്തര്‍പ്രദേശ്-31,111
തമിഴ്‌നാട്-23,310

എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍. പുതിയ കോവിഡ് കേസുകളില്‍ 49.52 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നുമാണ് 13.98 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 920 പേരാണ് ഇവിടെ മരിച്ചത്. ഉത്തര്‍പ്രദേശില്‍ ഇന്നലെ 353 പേര്‍ കോവിഡ് ബാധിതരായി മരിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം കോവിഡ് മൂന്നാം തരംഗം രാജ്യത്തുണ്ടാകുമെന്നും അതിനായി തയ്യാറെടുക്കണമെന്നും മുന്നറിയിപ്പുമായി സുപ്രീംകോടതി. ഡല്‍ഹിയിലെ ഓക്സിജന്‍ വിതരണം സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവേയാണ് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയത്. അതേസമയം രാജ്യുത്തുടനീളം ഓക്സിജന്‍ വിതരണം ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

മഹാമാരിയുടെ രണ്ടു ഘട്ടങ്ങളില്‍ നിന്ന് മൂന്നാം ഘട്ടം വ്യത്യസ്തമായിരിക്കുമെന്നും അതിനായി തയ്യാറെടുക്കുണ്ടതുണ്ട്. രാജ്യത്ത് ഓക്സിജന്‍ ഓഡിറ്റ് പരിശോധിക്കണമെന്നും ഓക്സിജന്‍ വിതരണം പരിശോധിക്കണമെന്നും കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.
Published by: Jayesh Krishnan
First published: May 6, 2021, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories