COVID 19 | ജാഗ്രത തുടരണം; വൈറസ് നമ്മോടൊപ്പം ഏറെക്കാലം ഉണ്ടാകുമെന്ന് WHO
COVID 19 | ജാഗ്രത തുടരണം; വൈറസ് നമ്മോടൊപ്പം ഏറെക്കാലം ഉണ്ടാകുമെന്ന് WHO
ആഗോളതലത്തിൽ കോവിഡ് മരണങ്ങൾ ഒരുലക്ഷത്തി എൺപതിനായിരത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് വൈറസ് പ്രതിസന്ധി ഏറെക്കാലം തുടരുമെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നത്
ജനീവ: കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇനി ദീര്‍ഘദൂരം മുന്നോട്ട് പോകാനുണ്ടെന്നും ജാഗ്രത തുടരണമെന്നുമുള്ള മുന്നറിയിപ്പുമായ ലോകാരോഗ്യ സംഘടന. കോവിഡ്19ന് കാരണമായ വൈറസ് ഏറെക്കാലം നമ്മളോടൊപ്പമുണ്ടാവുമെന്നും പല രാജ്യങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യഘട്ടത്തിൽ മാത്രം എത്തി നിൽക്കുകയാണെന്നുമാണ് ലോകാരോഗ്യ സംഘടന നേതാവ് ടെഡ്രോസ് ആദാനം ഗബ്രിയാസിസ് മുന്നറിയിപ്പ് നൽകിയത്..
ആഗോളതലത്തിൽ കോവിഡ് മരണങ്ങൾ ഒരുലക്ഷത്തി എൺപതിനായിരത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് വൈറസ് പ്രതിസന്ധി ഏറെക്കാലം തുടരുമെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നത്. വൈറസ് നിയന്ത്രിച്ചു എന്നു കരുതുന്ന രാജ്യങ്ങളില്‍ പോലും അത് തിരികെയെത്തി. അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിച്ച് വരികയാണ്.. ജനുവരി 30ന് തന്നെ ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് രോഗപ്രതിരോധത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കാനും നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്താനുമുള്ള സമയം ലോകരാജ്യങ്ങൾക്ക് നല്‍കിയിരുന്നുവെന്നും കഴിഞ്ഞ ദിവസം നടത്തിയ വിർച്ച്വൽ വാർത്താ സമ്മേളനത്തിൽ ലോകാരോഗ്യ സംഘടനാ മേധാവി അറിയിച്ചു.
ഒരു പിഴവും വരുത്താതെ മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും ട്രെഡോസ് വ്യക്തമാക്കി. ആഗോളതലത്തിൽ കോവിഡ് ബാധിതർ 26ലക്ഷത്തിലെത്തി നിൽക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ 21393 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 681 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.