Covid 19 | കോവിഡ് നെഗറ്റീവായാലും ആറുമാസം വരെ രോഗലക്ഷണങ്ങൾ നിലനിൽക്കും; 20 ശതമാനം പേരിൽ 'ലോങ് കോവിഡ്'

ലോങ് കോവിഡ് ബാധിക്കുന്നവർക്ക് പനി, തലവേദന, രുചി കുറവ്, ഗന്ധം നഷ്ടമാകുക, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു

News18 Malayalam | news18-malayalam
Updated: September 21, 2020, 7:38 AM IST
Covid 19 | കോവിഡ് നെഗറ്റീവായാലും ആറുമാസം വരെ രോഗലക്ഷണങ്ങൾ നിലനിൽക്കും; 20 ശതമാനം പേരിൽ 'ലോങ് കോവിഡ്'
news18
  • Share this:
കോവിഡ് 19 നെഗറ്റീവാകുന്ന ചില രോഗികളിൽ രോഗലക്ഷണങ്ങൾ മൂന്നാഴ്ച മുതൽ ആറു മാസം വരെ നീണ്ടുനിൽക്കുന്നതായി പുതിയ പഠനം. 20 ശതമാനം രോഗികളിൽ കണ്ടുവരുന്ന ഈ പ്രശ്നത്തിന് ലോങ് കോവിഡ് എന്നാണ് ആരോഗ്യ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്.

നിലവിലുള്ള ഡാറ്റ അനുസരിച്ച്, നോവെൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഉണ്ടാകുന്ന കോവിഡ് 19 രോഗം സ്ഥിരീകരിക്കുന്ന ഒരാൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകും. അപൂർവ്വം ചിലരിൽ രോഗം ഭേദമാകാൻ ആറാഴ്ച വരെ എടുക്കുന്നുണ്ട്. എന്നാൽ രോഗം ഭേദമായതിനുശേഷവും രോഗലക്ഷണങ്ങൾ തുടരുന്നുവെന്ന് പറഞ്ഞു വീണ്ടും ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടി വരുന്നു. ഇപ്പോൾ വ്യാപകമായി കാണപ്പെടുന്ന ഈ സ്ഥിതിവിശേഷത്തെ ലോങ് കോവിഡ് ആണെന്ന് വിദഗ്ദ്ധർ പറയുന്നു.

ലോങ് കോവിഡ് ബാധിക്കുന്നവർക്ക് പനി, തലവേദന, രുചി കുറവ്, ഗന്ധം നഷ്ടമാകുക, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. ഈ ലക്ഷണങ്ങൾ മൂന്നു ആഴ്ച മുതൽ ആറ് മാസം വരെ തുടർന്നേക്കാമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ലോങ് കോവിഡ് ബാധിക്കുന്നവരുടെ ആരോഗ്യം പെട്ടെന്ന് മോശമാകും. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കൂടുതൽ സമയമെടുക്കും. പലർക്കും ജോലി ചെയ്തു ജീവിക്കാൻ സാധിക്കാത്ത അവസ്ഥയായിരിക്കും ഉണ്ടാകുകയെന്നും ഡോക്ടർമാർ പറയുന്നു.

ലോങ് കോവിഡ് ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ലോങ് കോവിഡ് ബാധിക്കുന്നവർക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പ്രശ്നം ഉയർത്തിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രത്യേകം ഗ്രൂപ്പുകൾ രൂപപ്പെട്ടിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്ന ആരോഗ്യപ്രവർത്തകർ ലോങ് കോവിഡ് ബാധിച്ചവരെ തഴയുന്നതായാണ് മെഡിക്കൽ ന്യൂസ് ടുഡേയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.
You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ്; ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് പൊലീസുകാരൻ [NEWS]
കേരളത്തിലും ലോങ് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ശക്തമായ ലക്ഷണങ്ങളോടെ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവർക്കാണ് ലോങ് കോവിഡ് പിടിപെടാൻ കൂടുതൽ സാധ്യതയെന്നും ഡോക്ടർമാർ പറയുന്നു.  നെഗറ്റീവായാലും കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധന കൂട്ടണമെന്ന നിർദേശവുമുണ്ട്. കേരളത്തിൽ ലോങ് കോവിഡ് ബാധിച്ചവരുടെ പ്രധാന ലക്ഷണം ഏറെ നാൾ നീണ്ടുനിൽക്കുന്ന ശക്തമായ ക്ഷീണമാണെന്ന് പറയപ്പെടുന്നു.
Published by: Anuraj GR
First published: September 21, 2020, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading