നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു; 18 ജില്ലകളില്‍ ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കും

  മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു; 18 ജില്ലകളില്‍ ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കും

  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്‌സിജന്‍ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ജില്ലകളെ അഞ്ചു വിഭാഗങ്ങളായി തിരിച്ച് ഇളവ് വരുത്തനാണ് സര്‍ക്കാര്‍ തീരുമാനം

  Uddhav Thackeray

  Uddhav Thackeray

  • Share this:
   മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കുറയുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്‌സിജന്‍ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ജില്ലകളെ അഞ്ചു വിഭാഗങ്ങളായി തിരിച്ച് ഇളവ് വരുത്തനാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച മഹാരാഷ്ട്രയില്‍ 15,169 പുതിയ കോവിഡ് കേസുകളും 285 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയുള്ളതും ഓക്‌സിജന്‍ ബെഡുകളില്‍ 25 ശതമാനത്തില്‍ താഴെ മാത്രം രോഗികളുള്ള ജില്ലകളെ ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഔറംഗബാദ്, ധൂലെ, ജല്‍ഗാവ്, ജല്‍ന, നാസിക്, താനെ, പര്‍ഭാനി, ലത്തൂര്‍ എന്നിവ ഉള്‍പ്പെടെ 18 ജില്ലകളാണ് ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. ഈ ജില്ലകളില്‍ ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കും.

   Also Read-Covid 19 | കോവിഡില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ 'സര്‍ജ് പ്ലാന്‍'; ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്

   രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ സെക്ഷന്‍ 144 തുടരും. ഹോട്ടല്‍, വ്യായാമ കേന്ദ്രം, സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. അമരാവതി, ഹിന്‍ഗോളി, മുംബൈ എന്നീ ജില്ലകളാണ് രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

   കോലാപ്പൂര്‍, ഉസ്മനാബാദം, അകോല, രത്‌നഗിരി, സിന്ധുദുര്‍ഗ്, സാന്‍ഗ്ലി, സോളാപുര്‍ എന്നീ ജില്ലകള്‍ വിഭാഗത്തില്‍ ഉള്‍പ്പെടും. നാലാം വിഭാഗത്തില്‍ പൂനെ, റായ്ഗഡ് എന്നീ ജില്ലകളാണ്. അഞ്ചാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ തുടരും. ഈ ജില്ലകളില്‍ യാത്ര ചെയ്യുന്നതിന് ഇ-പാസ് ആവശ്യമാണ്.

   അതേസമയം കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ ഈ മാസം 14വരെ നീട്ടി. മെയ് 10നാണ് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അത് പിന്നീട് രണ്ട് തവണ നീട്ടി. 30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.

   Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 153 മരണം; 18853 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

   ഉയര്‍ന്ന നിരക്കിലുള്ള കോവിഡ് പോസിറ്റിവിറ്റി, മരണ നിരക്കുകള്‍ എന്നിവ കാരണമാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ''ആരോഗ്യം, ജീവിതം, ഉപജീവനമാര്‍ഗം എന്നിവയാണ് ഞങ്ങളുടെ മുന്‍ഗണന. ഇത് മനസില്‍ വച്ചുകൊണ്ട്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെയാകുക, പ്രതിദിന കേസുകള്‍ അയ്യായിരത്തില്‍ താഴെയാവുക, കേസ് മരണനിരക്ക് (സിഎഫ്ആര്‍) ഒരു ശതമാനത്തില്‍ താഴെയാവുക എന്നിവ നേടും വരെ ലോക്ക്ഡൗണ്‍ തുടരുകയെന്നതാണ് മാര്‍ഗം,''സാങ്കേതിക ഉപദേശക സമിതി തലവനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. എം.കെ.സുദര്‍ശന്‍ പറഞ്ഞു.

   പ്രതിദിന കേസുകളുടെ എണ്ണം മേയ് തുടക്കത്തിലുണ്ടായിരുന്ന അന്‍പതിനായിരത്തില്‍നിന്ന് 15,000 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആകെയുള്ള 30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിനു മുകളിലാണ്. 10 ജില്ലകളില്‍ ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതലുണ്ട്. ഏഴു ദിവസത്തെ സംസ്ഥാന ശരാശരി ടിപിആര്‍ 14 ശതമാനമാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. മേയ് 31 ന് 3.24 ശതമാനമായിരുന്നു കര്‍ണാടകയിലെ സിഎഫ്ആര്‍. 18 ജില്ലകളില്‍ സിഎഫ്ആര്‍ ഒരു ശതമാനത്തിനു മുകളിലായിരുന്നു.
   Published by:Jayesh Krishnan
   First published:
   )}