നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്ന് മഹാരാഷ്ട്ര; ഇന്ന് മാത്രം 7074 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  COVID 19 | രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്ന് മഹാരാഷ്ട്ര; ഇന്ന് മാത്രം 7074 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  മുംബൈ നഗരത്തിൽ മാത്രം ആകെ 83,237 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 4,830 പേരാണ് കൊറോണ ബാധിച്ച് മുംബൈയിൽ മരിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7074 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ മഹാരാഷ്ട്രയിലെ കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷം ആയി.

   രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ തമിഴ്നാട്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് കേസുകൾ.

   You may also like:75,000 പേർക്ക് ഇരിക്കാം; ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ‍ [NEWS]ആത്മ നി൪ഭർ ഭാരത് വെബിനാർ ഞായറാഴ്ച [NEWS] കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം; അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ [NEWS]

   കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ കൊറോണ വൈറസ് മൂലം 295 പേരാണ് മരിച്ചത്. ഇതോടെ, ആകെ മരണം 8,671 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയിൽ മാത്രം 1,163 കേസുകളും 68 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

   മുംബൈ നഗരത്തിൽ മാത്രം ആകെ 83,237 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 4,830 പേരാണ് കൊറോണ ബാധിച്ച് മുംബൈയിൽ മരിച്ചത്.

   സംസ്ഥാനത്തൊട്ടാകെ ഇന്ന് 3,395 പേർ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 54.07 ശതമാനമാണ്.
   Published by:Joys Joy
   First published:
   )}