• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| മഹാരാഷ്​ട്രയില്‍ കോവിഡ് കേസുകൾ​ കാല്‍ലക്ഷത്തിലധികം; മരണസംഖ്യ 975

COVID 19| മഹാരാഷ്​ട്രയില്‍ കോവിഡ് കേസുകൾ​ കാല്‍ലക്ഷത്തിലധികം; മരണസംഖ്യ 975

ചൊവ്വാഴ്​ച 54 പേര്‍ മരിച്ചതോടെ മരണസംഖ്യ 975 ആയി ഉയര്‍ന്നു

news18

news18

  • News18
  • Last Updated :
  • Share this:
    മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ്​ വൈറസ്​ ബാധിതരുടെ എണ്ണം 25,992 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1495 പേര്‍ക്കാണ്​ വൈറസ്​ ബാധ​ സ്ഥിരീകരിച്ചത്​. ചൊവ്വാഴ്​ച 54 പേര്‍ മരിച്ചതോടെ മരണസംഖ്യ 975 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് കഴിഞ്ഞ 8 ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിനു മുകളിലാണ്.

    19,400 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. ഏപ്രില്‍ മാസം അവസാനവാരം വരെ 449 മരണമാണ്​ റിപ്പോര്‍ട്ട്​ ​ചെയ്​തത്​. മേയ്​ മാസത്തെ 13 ദിവസത്തിനിടെ 516 മരണമാണു​ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
    TRENDING:ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം [PHOTO]ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇത്തവണ മൺസൂൺ നേരത്തേ എത്തിയേക്കും [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]
    രാജ്യത്തെ കോവിഡ്​ കേസുകളില്‍ 21 ശതമാനവും റിപ്പോര്‍ട്ട്​ ചെയ്​തത്​ മുംബൈ നഗരത്തിലാണ്​. 15,747 രോഗബാധിതരാണ്​ മുംബൈയിലുള്ളത്​. ഏപ്രിലില്‍ ഒരു മാസംകൊണ്ട് 281 മരണം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാനത്ത് മെയ് മാസം 13 വരെ മാത്രം 306 പേരാണു മരിച്ചത്. മുംബൈയില്‍ മരണനിരക്ക്​ 3.71 ശതമാനമായി.
    Published by:user_49
    First published: