നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid Vaccination | വാക്‌സിന്‍ ക്ഷാമം; മഹാരാഷ്ട്രയില്‍ മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കില്ല

    Covid Vaccination | വാക്‌സിന്‍ ക്ഷാമം; മഹാരാഷ്ട്രയില്‍ മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കില്ല

    18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ബുധനാഴ്ച സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മുംബൈ: മഹാരാഷ്ട്രയില്‍ മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം നടക്കില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ബുധനാഴ്ച സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനാല്‍ മെയ് ഒന്നു മുതല്‍ ആരംഭിക്കേണ്ട വാക്‌സിനേഷന്‍ നടക്കില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

      'മെയ് ഒന്നിന് 18-44വെര പ്രായമുള്ളവര്‍ക്ക് ആരംഭിക്കാനിരുന്ന വാക്‌സിനേഷന്‍ നടക്കില്ല. എന്നാല്‍ വാക്‌സിന്‍ രജിസ്‌ട്രേഷനായി കോവിന്‍ ആപ്പ് ഉപയോഗിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. രജിസ്‌ട്രേഷന് ശേഷം മാത്രമായിരിക്കും നിങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുക'ആരോഗ്യമന്ത്രി പറഞ്ഞു.

      Also Read- Covid Vaccine | കോവാക്‌സിന്‍ കോവിഡ് ഇന്ത്യന്‍ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കും; കണ്ടെത്തല്‍

      സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ പരിമിതമായതിനാല്‍ റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് V വാങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ മാസം പത്തു ലക്ഷം ഡോസ് മാത്രമാണ് കോവ്ക്‌സിന്‍ നല്‍കിയിട്ടുള്ളത്. കോവിഷീല്‍ഡ് വാക്‌സിന്‍ വിതരണം ഒരു കോടിയിലധികം ആണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

      അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മെയ് ഒന്നു വരെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ രണ്ടാഴ്ചക്കൂടി നീട്ടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചൊവ്വാഴ്ച സംസ്ഥാനത്ത് 66,358 കോവിഡ് കേസുകളും 895 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

      കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മെയ് ഒന്നു മുതല്‍ രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ ആരംഭിക്കും. ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷന്റെ മൂന്നാം ഘട്ടം മേയ് 1 ന് ആരംഭിക്കും. ഇവര്‍ക്കുള്ള മാര്‍ഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കും. രോഗികള്‍ക്കായിരിക്കും മുന്‍ഗണന എന്നാണ് സൂചന. കഴിഞ്ഞ ദിവസം 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ കൂടി എത്തിയതോടെ 2,79,275 ഡോസ് വാക്‌സീന്‍ സ്റ്റോക്കുണ്ട്.

      Also Read- Covid 19 | കോവിഡ് വ്യാപനം; ഗോവയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

      മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്‌ട്രേഷനായി പാലിക്കേണ്ടത്. മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ ലഭിച്ചു തുടങ്ങുക. സ്വകാര്യ ആശുപത്രികളില്‍ നിന്ന് പണം നല്‍കിയും ലഭ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് സൗജന്യമായും വാക്സിന്‍ ലഭിക്കും.

      അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 3,293 പേരാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ഇന്നലെ വര്‍ധനവുണ്ടായി. 3,60,960 പേര്‍ക്കാണ് ഇന്നലെ രോഗബാധയുണ്ടായത്.

      പുതിയ കണക്കോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ രണ്ട് ലക്ഷം കടന്നു. ഇന്ത്യയില്‍ കോവിഡ് മഹാമാരി വ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രതിദിന മരണ നിരക്ക് മൂവായിരം കടക്കുന്നത്. ആകെ മരിച്ചവരുടെ എണ്ണം 2,01,187 ആയി.
      Published by:Jayesh Krishnan
      First published:
      )}