നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | കോവിഡ് ബാധിച്ചത് 30,000 പേർക്ക്; മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ മെയ് 31വരെ നീട്ടി

  COVID 19 | കോവിഡ് ബാധിച്ചത് 30,000 പേർക്ക്; മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ മെയ് 31വരെ നീട്ടി

  Maharashtra Extends Lockdown Till May 31 | രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിൽ. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 1606 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: കോവിഡ് 19 വ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടാന്‍ തീരുമാനം. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ഏതൊക്കെ മേഖലകളില്‍ ഇളവ് അനുവദിക്കുമെന്ന കാര്യത്തില്‍ പ്രത്യേക ഉത്തരവ് ഉടനിറങ്ങും.

   നിലവില്‍ 30,706 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിച്ചത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ മൂന്നിലൊന്നുവരും മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയുടെ എണ്ണം. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 1606 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അധികവും മുംബൈയിലാണ്. 884 പേര്‍ക്കാണ് ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം ആകെ കോവിഡ് ബാധിതരുടെ എണ്ണം 18,555 ആണ്.

   TRENDING:Nirmala Sitharaman Press Conference: സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി ജിഡിപിയുടെ അഞ്ചു ശതമാനമാക്കി ഉയർത്തി
   [NEWS]
   തട്ടിക്കൊണ്ടു പോയ കുട്ടിക്ക് കോവിഡ്: കിഡ്നാപ്പറും പൊലീസുകാരും ഉൾപ്പെടെ 22 പേര്‍ ക്വാറന്‍റീനിൽ [NEWS]ബാഹുബലിയായി ഓസ്ട്രേലിയൻ ക്രിക്കറ്റർ മകൾക്കൊപ്പം; ത്രില്ലടിച്ച് പ്രഭാസ് ആരാധകർ [NEWS]

   ലോക്ക് ഡൗൺ നാലാംഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ വിവിധയിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ പഴയപടി തന്നെ തുടരുമെന്ന് സൂചന. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി മുപ്പതോളം സോണുകളാണ് ഈ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നുത്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി മുപ്പത് സോണുകളാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ ജില്ലാ മെഡിക്കൽ ഓഫീസര്‍മാരുമായി ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി വിശദമായ ചർച്ച നടത്തും.

   First published:
   )}