HOME » NEWS » Corona » MAHARASHTRA GOVERNMENT EXTENDED THE LOCKDOWN TILL JUNE 1

Covid 19 | കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; മഹാരാഷ്ട്രയില്‍ ജൂണ്‍ ഒന്നുവരെ ലോക്ഡൗണ്‍ നീട്ടി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,781 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്

News18 Malayalam | news18-malayalam
Updated: May 13, 2021, 4:20 PM IST
Covid 19 | കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; മഹാരാഷ്ട്രയില്‍ ജൂണ്‍ ഒന്നുവരെ ലോക്ഡൗണ്‍ നീട്ടി
News18 Malayalam
  • Share this:
മുംബൈ: കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ ജൂണ്‍ ഒന്നുവരെ നീട്ടി. അതേസമയം സംസ്ഥാനത്ത് പ്രവേശിക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. മഹാരാഷ്ട്രയുടെ കോവിഡ് 19 നിരക്ക് രാജ്യത്തിന്റെ കോവിഡ് നിരക്കിന്റെ പകുതിയാണ്. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന ജില്ലകളുള്ളതിനാല്‍ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,781 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 816 മരണങ്ങളും രേഖപ്പെടുത്തി. സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 5,226,710 ആയി. മരണസംഖ്യ 78,007 ആയി ഉയരുകയും ചെയ്തു.

Also Read-Covid Vaccine | കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള 12 മുതല്‍ 16 ആഴ്ചയായി ഉയര്‍ത്തണം; കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി

അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതില്‍ കൂടി. 24 മണിക്കൂറിനിടെ 362727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23703665 ആയി. 3,52181 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. 1,9734823 പേര്‍ ഇതുവരെ രോഗമുക്തി നേടി.

3710525 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 4120 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,58,317 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,64,594 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകള്‍ 30,94,48,585 ആയി ഉയര്‍ന്നു.

രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ 17,72,14,256 പേര്‍ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read-കോവിഡ് ഭേദമായവരിൽ നിന്നും ശേഖരിച്ചത് 20 കിലോ മരുന്നുകൾ; രോഗികൾക്ക് കൈത്താങ്ങായി ഡോക്ടർ ദമ്പതികൾ

മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് -46,781. പിന്നാലെ 43,529 രോഗികളുമായി കേരളം രണ്ടാമതുണ്ട്. കര്‍ണാടകയില്‍ 39,998ഉം തമിഴ്‌നാട്ടില്‍ 30,355ഉം രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ഡല്‍ഹിയിലും യു.പിയിലും കോവിഡ് നിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസത്തിനിടയാക്കുന്നു. ഡല്‍ഹിയില്‍ 13,287 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. യു.പിയില്‍ 18,125 പേര്‍ക്കാണ് രോഗബാധ.

കേരളത്തില്‍ ബുധനാഴ്ച 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
Published by: Jayesh Krishnan
First published: May 13, 2021, 4:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories