• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Vaccine | 'മഹാരാഷ്ട്രയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും'; നവാബ് മാലിക്

Covid Vaccine | 'മഹാരാഷ്ട്രയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും'; നവാബ് മാലിക്

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിദിനം 60,000ല്‍ അധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    മുംബൈ: കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ മഹാരാഷ്ട്രയില്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി നവാബ് മാലിക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ട തീരുമാനം കൈകൊണ്ടെന്നും ടെന്‍ഡറുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നും മാലിക് വ്യക്തമാക്കി. 'മഹാരാഷ്ട്രയില്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും' അദ്ദേഹം പറഞ്ഞു.

    രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിദിനം 60,000ല്‍ അധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം രാജ്യത്ത് മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

    Also Read-Covid 19 | ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നയിടങ്ങളിലെ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റും; കുടുംബത്തിന് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

    കോവിഡ് 19 വാക്‌സിനുകള്‍ക്കും റെംഡെസിവിര്‍ മരുന്നിനുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ തയ്യറാക്കുന്നതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനാല്‍ മെയ് ഒന്നു മുതല്‍ ഈ വിഭാഗത്തിലുള്ളവരില്‍ വാക്‌സിനേന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

    ഫിനാന്‍സ് പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്ന പവാര്‍ പൂനെയിലെ കോവിഡ് 19 സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നിരുന്നു. ചിഫ് സെക്രട്ടറി സീതറാം കുന്തയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിലൂടെ വാക്‌സിനുകള്‍ക്കും റെംഡെസിവിര്‍ മരുന്നിനുമായി ആഗോള ടെന്‍ഡര്‍ എടുക്കാന്‍ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാലയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

    Also Read ‘ഹൃദയഭേദകം’; ഓക്സിജൻ ക്ഷാമത്തിൽ ഇന്ത്യയെ സഹായിക്കണമെന്ന് ഗ്രെറ്റ ത്യുന്‍ബെ

    അതേസമയം രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,17,113 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 1,40,85,110 പേര്‍ രോഗമുക്തി നേടി. നിലവില്‍ 26,82,751 പേര്‍ ചികിത്സയിലാണ്.

    പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതില്‍ 19.21 ശതമാനം കേസുകള്‍ മഹാരാഷ്ട്രയില്‍നിന്നു മാത്രമാണ്. ഏപ്രില്‍ പതിനഞ്ചു മുതല്‍ രണ്ടുലക്ഷത്തില്‍ അധികം പ്രതിദിന വര്‍ധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

    വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിലേക്കും വഴിവെച്ചിട്ടുണ്ട്.

    ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ അമൃത് സറിലും ഡല്‍ഹിയിലും 31 രോഗികള്‍ കൂടി ജീവശ്വാസം കിട്ടാതെ മരിച്ചു. രണ്ടിടങ്ങളിലും സ്വകാര്യ ആശുപത്രികളിലാണ് ഈ ദുരന്തം സംഭവിച്ചത്.

    തെക്കു പടിഞ്ഞാറന്‍ ഡല്‍ഹി രോഹിണിയിലെ ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് 25 പേര്‍ മരിച്ചത്. അതേസമയം, അമൃത് സറിലെ നീല്‍കാന്ത് ആശുപത്രിയില്‍ ആറുപേരും മരിച്ചു. ഇത് ആദ്യമായല്ല ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ ആശുപത്രിയില്‍ മരിക്കുന്നത്. ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 25 രോഗികള്‍ മരിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: