നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID-19 | കൊറോണയ്ക്കെതിരായ പോരാട്ടം; മുകേഷ് അംബാനിക്കും നിത അംബാനിക്കും നന്ദി പറഞ്ഞ് മഹാരാഷ്ട്ര സർക്കാർ

  COVID-19 | കൊറോണയ്ക്കെതിരായ പോരാട്ടം; മുകേഷ് അംബാനിക്കും നിത അംബാനിക്കും നന്ദി പറഞ്ഞ് മഹാരാഷ്ട്ര സർക്കാർ

  മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മുകേഷ് അംബാനിക്കും നിത അംബാനിക്കും നന്ദി രേഖപ്പെടുത്തിയത്.

  മുകേഷ് അംബാനിയും നിത അംബാനിയും

  മുകേഷ് അംബാനിയും നിത അംബാനിയും

  • Share this:
   മുംബൈ: കൊറോണ വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിന് നൽകുന്ന പിന്തുണയിൽ റിലയൻസ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ മുകേഷ് അംബാനിക്കും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിക്കും നന്ദി പറഞ്ഞ് മഹാരാഷ്ട്ര സർക്കാർ.


   മഹാരാഷ്ട്ര സർക്കാർ നടത്തുന്ന കൊറോണ വൈറസിനെതിരായ പോരാട്ടത്തിലും  പുനരധിവാസ പ്രവർത്തനങ്ങളിലും നൽകിയ പിന്തുണയ്ക്ക് നിതാജിയോടും മുകേഷ്ജിയോടും നന്ദി പറയുന്നു. സംസ്ഥാനം നിർമ്മിക്കുന്ന ആശുപത്രികൾക്ക് പുറമേ, ജിയോ വേൾഡ് സെന്ററിനെ ക്വാറന്റീൻ  കേന്ദ്രമാക്കി മാറ്റുന്നതിലൂടെ അംബാനി കുടുംബം ഉദാരമായി പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്." മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പറയുന്നു.

   കൊറോണ വൈറസ് പകർച്ചവ്യാധി നേരിടാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രധാനമന്ത്രിയുടെ കെയർ ഫണ്ടിലേക്ക് 500 കോടി രൂപയുടെ ധന സഹായം പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ  ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയും നൽകി.
   First published:
   )}