• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Explained: മഹാരാഷ്ട്രയിൽ രണ്ടാം കോവിഡ് തരംഗം, പിഴവ് പറ്റിയതെവിടെ? ഇനി ചെയ്യേണ്ടത് എന്ത്?

Explained: മഹാരാഷ്ട്രയിൽ രണ്ടാം കോവിഡ് തരംഗം, പിഴവ് പറ്റിയതെവിടെ? ഇനി ചെയ്യേണ്ടത് എന്ത്?

കൊറോണ വൈറസ് കേസുകളിൽ ദിനംപ്രതി മഹാരാഷ്ട്ര സ്വന്തം റെക്കോർഡുകൾ തകർത്താണ് മുന്നേറുന്നത്. 17,864 പുതിയ കേസുകൾ ചൊവ്വാഴ്ച കണ്ടെത്തി

News18 Malayalam

News18 Malayalam

 • Share this:
  രണ്ടാം കോവിഡ് 19 തരംഗത്തിന്റെ തുടക്കത്തിലാണ് മഹാരാഷ്ട്രയെന്ന് കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്. മോശമായ സാഹചര്യം മുന്നിൽക്കണ്ട് നടപടികൾ ആസൂത്രണം ചെയ്യാൻ സംഘം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. പരിശോധന ഗണ്യമായി വർദ്ധിപ്പിക്കുകയും ഐ.സി.‌എം.‌ആർ. നിർദ്ദേശിച്ച പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കർശനമായ ട്രെയ്‌സിംഗ്, ടെസ്റ്റിംഗ് എന്നിവയുടെ അഭാവം കമ്മ്യൂണിറ്റി വ്യാപനത്തിലേയ്ക്ക് നയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

  ഓരോ പോസിറ്റീവ് കേസിലും, കുറഞ്ഞത് 20 മുതൽ 30 വരെ അടുത്ത കോൺ‌ടാക്റ്റുകൾ (കുടുംബത്തിലുള്ളവർ, സോഷ്യൽ കോൺ‌ടാക്റ്റുകൾ, ജോലിസ്ഥലത്തുള്ളവർ, മറ്റ് കോൺ‌ടാക്റ്റുകൾ എന്നിവ ഉൾപ്പെടെ) ഉടനടി കണ്ടെത്തുകയും ട്രാക്കുചെയ്യുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ 80-85 ശതമാനം സജീവ കേസുകളുടെ ക്വാറന്റൈൻ അവലോകനം ചെയ്യേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറി സീതാറാം കുണ്ടെക്ക് അയച്ച കത്തിൽ പറഞ്ഞു.

  മഹാരാഷ്‌ട്രയിൽ സ്ഥിതി വഷളാകാൻ കാരണം
  കഴിഞ്ഞ വർഷം ഇന്ത്യയിൽ കൊറോണ വൈറസ് പടരാൻ തുടങ്ങിയപ്പോൾ മുതൽ മഹാരാഷ്ട്രയിൽ കേസുകൾ വളരെ കൂടുതലാണ്. മുംബൈയിലെ വൈറസ് വ്യാപനം വുഹാനിലേക്കാൾ ഉയർന്നു. മുംബൈ വിമാനത്താവളത്തിൽ ധാരാളം അന്താരാഷ്ട്ര സർവ്വീസുകളുള്ളതിനാൽ വിമാനത്താവളത്തിലും പരിസരത്തും ജോലി ചെയ്യുന്നവർ കൂടുതൽ അപകടസാധ്യതയുള്ളവരാണെന്നും ഇത് കൂടുതൽ വ്യാപനത്തിന് കാരണമാകുന്നുണ്ടെന്നും വിദഗ്ധർ പറഞ്ഞു.

  കഴിഞ്ഞ വർഷം ജൂൺ മുതലാണ് മുംബൈയിൽ വൈറസ് വ്യാപനം വർദ്ധിച്ചു തുടങ്ങിയത്. വൈറസ് വ്യാപനം തടയുന്നതിനായി മൂന്ന് മാസത്തെ കർശനമായ ലോക്ക്ഡൌണിനുശേഷം കേന്ദ്രം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്നാണിത്.

  എന്നാൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതിനാൽ ഉപജീവനമാർഗങ്ങളും ബിസിനസുകളും അടച്ചുപൂട്ടുന്ന ലോക്ക്ഡൌൺ നീക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

  പ്രാദേശിക ട്രെയിൻ സർവ്വീസുകൾ പുനരാരംഭിച്ചതാണ് കേസുകളുടെ എണ്ണം കൂടാനുള്ള മറ്റൊരു കാരണം. ഡിസംബർ-ജനുവരി മാസങ്ങളിൽ പുതിയ കേസുകൾ നിയന്ത്രണത്തിലായിരുന്നു. ഫെബ്രുവരി മുതലാണ് വർദ്ധനവുണ്ടായിരിക്കുന്നത്. ഫെബ്രുവരി 1 മുതലാണ് പ്രാദേശിക ട്രെയിൻ സർവീസുകൾ പുനഃരാരംഭിച്ചത്.

  കോവിഡ് കേസുകളുടെ വർദ്ധനവ് മുംബൈയിൽ മാത്രമല്ല, മുഴുവൻ സംസ്ഥാനത്തും ബാധകമാണ്. കൊറോണ വൈറസ് കേസുകളിൽ ദിനംപ്രതി മഹാരാഷ്ട്ര സ്വന്തം റെക്കോർഡുകൾ തകർത്താണ് മുന്നേറുന്നത്. 17,864 പുതിയ കേസുകൾ ചൊവ്വാഴ്ച കണ്ടെത്തി. ഈ വർഷം ജനുവരി പകുതിയോടെ നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സാധാരണക്കാരും രാഷ്ട്രീയക്കാരും മാനദണ്ഡങ്ങൾ അവഗണിച്ചതും കേസുകൾ ഉയരാൻ കാരണമായെന്ന് അധികൃതർ പറയുന്നു.  ടെസ്റ്റ്, ട്രാക്ക്, ഐസോലേറ്റ്

  ടെസ്റ്റുകൾ നടത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനും ആളുകളെ ഐസൊലേറ്റ് ചെയ്യുന്നതിനും മഹാരാഷ്ട്രയിൽ പരിമിതമായ ശ്രമങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് കേന്ദ്ര സംഘം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഗ്രാമീണ, നഗര പ്രദേശങ്ങളിലെ ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നും കേന്ദ്ര ടീം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

  കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ രാത്രി കർഫ്യൂ, വാരാന്ത്യ ലോക്ക്ഡൌൺ തുടങ്ങിയ നടപടികൾ വ്യാപനം കുറയ്ക്കുന്നതിൽ പരിമിതമായ സ്വാധീനം മാത്രമേ ചെലുത്തുന്നുള്ളൂവെന്നും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും വ്യക്തമാക്കി. പരിശോധനകൾ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  ലോക്ക്ഡൗൺ ഏർപ്പെടുത്തിയ നഗരങ്ങൾ

  തിങ്കളാഴ്ച മഹാരാഷ്ട്ര സർക്കാർ കണ്ടെയ്ൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി സംസ്ഥാനത്തിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആരോഗ്യവും മറ്റ് അവശ്യ സേവനങ്ങളും ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ഓഫീസുകളും 50 ശതമാനം ശേഷിയിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. കഴിയുന്നിടത്തോളം, ജീവനക്കാരോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടതായും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്. താനെ, നാഗ്പൂർ, വർധ, പൻ‌വേൽ, ഔറംഗബാദ് എന്നീ നഗരങ്ങളിലാണ് കൊറോണ വൈറസ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത്.
  First published: