നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| മഹാരാഷ്ട്രയില്‍ പൊലീസുകാർക്ക് ഭീഷണിയായി രോഗവ്യാപനം; 227 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

  COVID 19| മഹാരാഷ്ട്രയില്‍ പൊലീസുകാർക്ക് ഭീഷണിയായി രോഗവ്യാപനം; 227 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

  COVID 19| മഹാരാഷ്ട്രയില്‍ ആകെ 3,615 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്

  police maharashtra

  police maharashtra

  • Share this:
   മുംബൈ: മഹാരാഷ്ട്രയില്‍ 227 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടുകൂടി സംസ്ഥാനത്ത് ആകെ 3,615 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 പേരാണ് കൊറോണ ബാധിച്ച്‌ മരണപ്പെട്ടത്.

   നിലവില്‍ 1,388 പൊലീസുകാര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 2,187 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,786 കൊറോണ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 178 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 4,128 ആയി ഉയര്‍ന്നു.
   TRENDING:കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ വിട്ടയച്ചു [NEWS]Oscars 2021| 2021 ലെ ​ഓ​സ്ക​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന ച​ട​ങ്ങ് ര​ണ്ടു മാ​സ​ത്തേക്ക് നീ​ട്ടി [NEWS]Expats Return: കേരളം ആവശ്യപ്പെട്ടു; ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ഇന്ത്യൻ എംബസി [NEWS]
   രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ദിനം പ്രതി രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
   Published by:user_49
   First published:
   )}