HOME » NEWS » Corona » MAHARASHTRA RECORDS 56286 NEW COVID 19 CASES MUMBAI S DHARAVI SEES HIGHEST EVER SPIKE AA

Covid 19 | മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 56,286 പുതിയ കോവിഡ് കേസുകൾ; ധാരാവിയിൽ റെക്കോഡ് വർധന

നിലവിൽ 32,29,547 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ 376 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തെ മരണസംഖ്യ 57,028 ലെത്തിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: April 10, 2021, 12:29 PM IST
Covid 19 | മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 56,286  പുതിയ കോവിഡ് കേസുകൾ; ധാരാവിയിൽ റെക്കോഡ് വർധന
News18
  • Share this:
മുംബൈ: മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 56,286 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ്. നിലവിൽ 32,29,547 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ 376 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തെ മരണസംഖ്യ 57,028 ലെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്. അതേസമയം പുതുതായി 36,130 രോഗികൾക്ക് അസുഖം ഭേദമാക്കുകയും ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 26,49,757 പേർക്ക് അസുഖം ഭേദമായി എന്ന് അധികൃതർ അറിയിക്കുന്നു. 2,36,815 കോവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത്. കോവിഡ് ബാധ തുടങ്ങിയതുമുതൽ മുതൽ സംസ്ഥാനത്ത് ഇതുവരെ 2,13,85,551 കൊറോണ ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ രോഗശമന നിരക്ക് 82.05 ശതമാനമാണ്. മരണനിരക്ക് 1.77 ശതമാനവും. കണക്കുകൾ പ്രകാരം നിലവിൽ 27,02,613 രോഗികൾ ഹോം ക്വാരന്റീനിലും 22,661 പേർ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാരന്റീനിലും കഴിയുന്നു.

Also Read പിതാവ് കാര്‍ പൂട്ടിപ്പോയി; പൊരിവെയിലില്‍ വിയർത്തു കുളിച്ച പിഞ്ചുകുഞ്ഞിനെ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടുത്തി നാട്ടുകാർ

സംസ്ഥാനത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 5,21,317 ആണ്. മുംബൈയിൽ മാത്രം ഇന്നലെ 8,938 പുതിയ പോസിറ്റീവ് കേസുകളും 25 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയിൽ ഇതുവരെ 4,91,980 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. നഗരത്തിൽ കോവിഡ് തുടങ്ങിയതുമുതൽ11,881 പേരാണാ മരണപ്പെട്ടത്.

മുംബൈ സിറ്റിയും മറ്റു സാറ്റലൈറ്റ് നഗരങ്ങളും ഉൾപ്പെടുന്ന മുംബൈ ഡിവിഷനിൽ ഇന്നലെ 16,574 പുതിയ കേസുകളും 79 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈ ഡിവിഷനിൽ ഇതുവരെ 10,27,572 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 20,887 പേർ ഇവിടെ മരണപ്പെട്ടുവെന്ന് കണക്കുകൾ പറയുന്നു. 13,561പുതിയ കോവിഡ് കേസുകൾ ആണ് പൂനെ ഡിവിഷനിൽ സ്വീകരിച്ചത്. 7,054 പുതിയ കേസുകൾ പൂനെ നഗരത്തിൽ മാത്രം സ്വീകരിച്ചിട്ടുണ്ട്.

Also Read സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കുള്ളിൽ കോവിഡ് കേസുകൾ കുറയുമെന്ന് വിലയിരുത്തൽ

നാഗ്പൂർ ഡിവിഷനിൽ 8,723 പുതിയ കേസുകളും നാഗ്പൂർ നഗരത്തിൽ 3,439 കേസുകളും റെക്കോർഡ് ചെയ്തു. അതേസമയം നാഷിക് ഡിവിഷനിൽ 8,132 കേസുകളും നാഷിക് നഗരത്തിൽ 1799 കേസുകളുമാണ് കണ്ടെത്തിയത്. ലാത്തൂർ ഡിവിഷനിൽ മാത്രം 3,454 കേസുകളും ഔറങ്കാബാദ് ഡിവിഷനിൽ 3,010 കേസുകളുമാണ് രേഖപ്പെടുത്തിയത്. അകോല ഡിവിഷനിൽ 2,055 കേസുകളും കോൽഹാപൂർ ഡിവിഷനിൽ 777 പുതിയ രോഗികളുണ്ടെന്നും അധികൃതർ കണ്ടെത്തി.

മുംബൈയിലെ ധാരാവിയിൽ പുതിയ 99 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്കയുണർത്തുന്ന കാര്യമാണ് എന്ന് ബിഎംസി അധികൃതർ പറയുന്നു. കഴിഞ്ഞവർഷം ഒരു ദിവസം 94 കേസുകൾ ആണ് പരമാവധി രേഖപ്പെടുത്തിയിരുന്നത്.ഇതോടെ നഗരത്തിലെ ചേരി പ്രദേശമായ ധാരാവിയിലെ മൊത്തം പോസിറ്റീവ് കേസുകളുടെ കണക്ക് 5,474 ലെത്തിയിരിക്കുകയാണ്. ഇപ്പോൾ ധാരാവിയിൽ 913 ആക്റ്റീവ് കേസുകളുണ്ടെന്ന് അധികൃതർ പറയുന്നു.

കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനാണ് ധാരാവിയിലെ ആദ്യം പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്. നഗരത്തിൽ രോഗം സ്ഥിതീകരിച്ച് 20 ദിവസം കഴിഞ്ഞതിനു ശേഷം ആയിരുന്നു ഇത്. രണ്ടര കിലോ മീറ്റർ വിസ്തൃതിയുള്ള ധാരാവി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം ആറര ലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത് അത്.
Published by: Aneesh Anirudhan
First published: April 10, 2021, 12:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories