നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| മഹാരാഷ്ട്രയില്‍ രോഗ ബാധിതര്‍ 60,000ത്തിലേക്ക്; മരണം 1,982

  COVID 19| മഹാരാഷ്ട്രയില്‍ രോഗ ബാധിതര്‍ 60,000ത്തിലേക്ക്; മരണം 1,982

  മഹാരാഷ്ട്രയില്‍ ഇന്നലെ 2,598 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 59,546 ആയി ഉയര്‍ന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നലെ 2,598 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 59,546 ആയി ഉയര്‍ന്നു. 38,948 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 85 പേര്‍ മരിച്ചു. ആകെ മരണം 1,982.

   രാജ്യത്ത് ഇതുവരെ 1,65,235 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചത് മരിച്ചത് 4,710 പേരാണ്. ലോക്ഡൗണ്‍ ഇളവുകള്‍ രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കി എന്നാണ് വിലയിരുത്തല്‍. മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിങ്ങളില്‍ രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന തോതിലാണുള്ളത്.
   TRENDING:എം പി വീരേന്ദ്രകുമാർ അന്തരിച്ചു; ഓര്‍മയാകുന്നത് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ അതികായൻ [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]COVID 19 ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ; മരണം 4600 കടന്നു [NEWS]
   രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന നഗരങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ കൂടുതല്‍ തുടങ്ങരുതെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കര്‍ണാടകയും ഡല്‍ഹിയും ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന് ഗോവയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേരളത്തിലും രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്.
   Published by:user_49
   First published:
   )}