നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Lockdown 4.0 | മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്നാടും; ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി

  Lockdown 4.0 | മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്നാടും; ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി

  Lockdown Extended in TN, Maharashtra | തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ 12 ജില്ലകളിൽ യാതൊരു ഇളവും അനുവദിച്ചിട്ടില്ല

  News18

  News18

  • Share this:
   ലോക്ക്ഡൗൺ നാലാംഘട്ടത്തെ കുറിച്ചുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിക്കാനിരിക്കെ ലോക്ക്ഡൗൺ ഈ മാസം 31വരെ നീട്ടി മഹാരാഷ്ട്രയും തമിഴ്നാടും. ലോക്ക്ഡൗൺ മൂന്നാംഘട്ടം ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ 12 ജില്ലകളിൽ യാതൊരു ഇളവും അനുവദിച്ചിട്ടില്ല. കോയമ്പത്തൂർ, സേലം, ഈറോഡ് തുടങ്ങി 25 ജില്ലകളിൽ നാലാംഘട്ടത്തിൽ ചില ഇളവുകൾ അനുവദിക്കും.

   ''ലോക്ക്ഡൗൺ മൂന്നാഘട്ടം ഇന്ന് തീരുകയാണ്. നാലാംഘട്ടം തിങ്കളാഴ്ച മുതല്‍ മെയ് 31 വരെ തുടരും. നാലാംഘട്ടത്തിൽ ചില ഇളവുകൾ അനുവദിക്കും'' - മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ് മെഹ്ത്ത പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ''ഗ്രീൻ, ഓറഞ്ച് മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. ഇവിടെ ചില പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകും. നിലവിൽ അത്യാവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്'' - മഹാരാഷ്ട്ര ചീഫ് സെക്രട്ടറി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തിലാണ് തീരുമാനം.

   TRENDING:Nirmala Sitharaman Press Conference: സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി ജിഡിപിയുടെ അഞ്ചു ശതമാനമാക്കി ഉയർത്തി
   [NEWS]
   തട്ടിക്കൊണ്ടു പോയ കുട്ടിക്ക് കോവിഡ്: കിഡ്നാപ്പറും പൊലീസുകാരും ഉൾപ്പെടെ 22 പേര്‍ ക്വാറന്‍റീനിൽ [NEWS]ബാഹുബലിയായി ഓസ്ട്രേലിയൻ ക്രിക്കറ്റർ മകൾക്കൊപ്പം; ത്രില്ലടിച്ച് പ്രഭാസ് ആരാധകർ [NEWS]

   ലോക്ക് ഡൗൺ നാലാംഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ വിവിധയിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ പഴയപടി തന്നെ തുടരുമെന്ന് സൂചന. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി മുപ്പതോളം സോണുകളാണ് ഈ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നുത്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി മുപ്പത് സോണുകളാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ ജില്ലാ മെഡിക്കൽ ഓഫീസര്‍മാരുമായി ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി വിശദമായ ചർച്ച നടത്തും.

   മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക്ഡൗൺ ആദ്യമായി പ്രഖ്യാപിച്ചത്. ആദ്യം മെയ് മൂന്നുവരെയും പിന്നീട് മെയ് 17 വരെയും നീട്ടുകയായിരുന്നു.

   First published:
   )}