• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Covid 19 | ഏപ്രില്‍ 15 മുതല്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യത

Covid 19 | ഏപ്രില്‍ 15 മുതല്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യത

15 ദിവസത്തെ ലോക്ഡൗണ്‍ അല്ലെങ്കില്‍ 21 ദിവസത്തേക്ക് ഷട്ട്ഡൗണ്‍ ചെയ്യാനുള്ള ഓപ്ഷനാണ് നല്‍കിയിട്ടുള്ളത്

News18 Malayalam

News18 Malayalam

 • Share this:
  മുംബൈ: വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 15 അര്‍ദ്ധരാത്രി മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ,വാണിജ്യ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി. 15 ദിവസത്തെ ലോക്ഡൗണ്‍ അല്ലെങ്കില്‍ 21 ദിവസത്തേക്ക് ഷട്ട്ഡൗണ്‍ ചെയ്യാനുള്ള ഓപ്ഷനാണ് നല്‍കിയിട്ടുള്ളത്. ഇന്ന് രാത്രി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. പെട്ടെന്നുള്ള ലോക്ഡൗണ്‍ ആയിരിക്കില്ല പ്രഖ്യാപിക്കുന്നതെന്നും കോവിഡിനെ നേരിടുന്നതിനായി രോഗികള്‍ക്കായി കിടക്കകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു.

  നൂറു ശതമാനം ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് ദുരിതാശ്വാസ പുനരധിവാസ മന്ത്രി വിജയ് വഡെറ്റിവാര്‍ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

  സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, രാത്രി കര്‍ഫ്യൂ, വരാന്ത്യ ലോകഡൗണ്‍ എന്നിവയ്‌ക്കെതിരെ മുംബൈയിലും മഹാരാഷ്ട്രയിലും നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വ്യാപര വിരുദ്ധരല്ലെന്ന് മന്ത്രി പ്രതികരിച്ചു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് നിയന്ത്രണങ്ങളെന്നും ലോക്ഡൗണിനെ എതിര്‍ക്കരുതെന്നും വ്യാപാരികളോട് മന്ത്രി പറഞ്ഞു.

  Also Read-മറ്റു രാജ്യങ്ങളില്‍ അടിയന്തര ഉപോയഗത്തിന് അനുമതി ലഭിച്ച വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

  ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആസൂത്രണം നടന്നുവരികായാണെന്ന് ഗാര്‍ഡിയന്‍ മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു. 'കഴിഞ്ഞാഴ്ച മുതല്‍ ഞങ്ങള്‍ മീറ്റിംഗുകള്‍ നടത്തുകയും പ്രതിപക്ഷവുമായി സംസാരിക്കുകയും ചെയ്തു. ടാസ്‌ക് ഫോഴ്‌സുമായി ചര്‍ച്ചകള്‍ നടന്നു. 15 ദിവസത്തോക്കോ 21 ദിവത്തേക്കോ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന തീരുമാനം ഇന്ന് വൈകുന്നേരമോ നാളെയോ എടുക്കും'ഷെയ്ഖ് പറഞ്ഞു.

  കോവിഡ് 19 ടാസ്‌ക് ഫോഴ്‌സുമായി മുഖ്യമന്ത്രി ഇതിനകം സംസാരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുമായും വ്യവസായ അംഗങ്ങളുമായും ചര്‍ച്ച നടത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വറില്‍ നടന്ന കുംഭമേളയില്‍ നിന്ന് ഭക്തര്‍ മടങ്ങിവരുന്നതു സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  അതേസമയം ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 13,500 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

  മറ്റു രാജ്യങ്ങളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ വാക്‌സിനുകള്‍ക്ക് രാജ്യത്ത് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച തീരുമാനിച്ചു. ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനും കുത്തിവയ്പ്പ് വേഗത്തിലാക്കുന്നതിനുമാണ് ഈ തീരുമാനം. 'കോവിഡ് നിയന്ത്രണത്തിന്റെ അടിസ്ഥാനമാണ് വാക്‌സിനേഷന്‍. നിലവില്‍ രാജ്യത്ത് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ കോവാക്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനുമാണ് ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്'കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

  വിദേശ രാജ്യത്ത് വികസിപ്പിച്ചെടുത്തതും നിര്‍മ്മിക്കുന്നതുമായ വാക്‌സിനുകള്‍ യുഎസ്, ജപ്പാന്‍, യൂറോപ്പ്, യുകെ എന്നീ രാജ്യങ്ങളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നതോ അല്ലെങ്കില്‍ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാവുന്ന വാക്‌സിന്‍ ലിസ്റ്റില്‍ നിന്നോ ഇന്ത്യയില്‍ വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കനാണ് തീരുമാനം. വിദഗ്ധ സമിതിയുടെ നിര്‍ദേശത്തിനു ശേഷമാണ് കേന്ദ്രം ഈ തീരുമാനം എടുത്തത്.

  അതേസമയം അടിയന്തര ഉപയോഗത്തിന് മുന്‍പ് ലോക്കല്‍ ക്ലിനിക്കല്‍ ട്രയലിന് പകരം ബ്രിഡ്ജിംഗ് ക്ലിനിക്കല്‍ ട്രയല്‍ നടത്തണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഈ തീരുമാനം ഇന്ത്യയ്ക്ക് വിദേശ വാക്‌സിനുകള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനും മയക്കുമരുന്ന് വസ്തുക്കളുടെ ഇറക്കുമതി എന്നിവ പ്രോത്സാഹിപ്പിക്കുകയും വാക്‌സിന്‍ ഉല്‍പാദനശേഷിക്ക് ഉത്തേജനം നല്‍കുകയും ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു.
  Published by:Jayesh Krishnan
  First published: