നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | മഹാരാഷ്ട്രയില്‍ കോവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു; പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു

  Covid 19 | മഹാരാഷ്ട്രയില്‍ കോവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു; പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു

  കഴിഞ്ഞ 24 മണിക്കൂറിനനുള്ളില്‍ 12,557 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

  COVID 19

  COVID 19

  • Share this:
   മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 233 പേര്‍ക്കൂടി മരിച്ചതോടെ മരണസംഖ്യ 100,130 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് 1.72 ശതമാനമാണ്. അതേസമയം പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനനുള്ളില്‍ 12,557 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,433 രോഗികള്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 55,43,267 ആയി. അതേസമയം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങളിലെ ഇളവ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

   Also Read-കോവിഡ് 19 മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ മൂന്ന് മാസം കൂടി തുടരും; ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

   ഡല്‍ഹിയില്‍ കേവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 15ന് ശേഷം ആദ്യമായാണ് പ്രിതിദിന കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് ബാധിച്ച് 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

   കഴിഞ്ഞ ദിവസം 414 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഇതുവരെ 24,591 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്ക് 1.72 ശതമാനമാണ്. നിലവില്‍ 5889 സജീവ കോവിഡ് കേസുകളാണ് ഉള്ളത്. 2,327 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. കോവിഡ് കുറയുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

   Also Read-Covid 19 | സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 227 മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 14,672 പേർക്ക്

   കോവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൂടുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും തുറക്കും. പകുതി കടകള്‍ ഒരുദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം. ഒറ്റപ്പെട്ട കടകള്‍ എല്ലാദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെ തുറക്കാമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

   അതേസമയം രാജ്യത്ത് കോവിഡ് രോഗ വ്യാപനം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,89,232 പേര്‍ കഴിഞ്ഞ ഇന്നലെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസമുണ്ടായ 2677 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ കണക്കു പ്രകാരം രാജ്യത്തെ ആക്റ്റീവ് കേസുകള്‍ 15ലക്ഷത്തില്‍ താഴെയെത്തി. 52 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം ഉള്ളത്. തുടര്‍ച്ചയായ 24-ാം ദിവസവും രാജ്യത്ത് പ്രതിദിന കേസിനെക്കാള്‍ ഉയര്‍ന്ന രോഗമുക്തി നിരക്ക് റിപ്പോര്‍ട്ട് ചെയ്തതും ആശ്വാസകരമായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇതോടെ 93.67%മായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}