News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 19, 2020, 12:55 PM IST
പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മലയാളി വനിത ഗുജറാത്തിൽജീവനൊടുക്കി. അഹമ്മദാബാദ് ഭദ്രയില്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്തുവരികയായിരുന്നു മിനു നായർ (48) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം.
പനിയെ തുടർന്ന് സിവിൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സാ തേടുമെന്നറിയിച്ച് വീട്ടിലേക്ക് മടങ്ങിയ ശേഷം ജീവനൊടുക്കിയെന്നാണ് സൂചന. ഭർത്താവുമായി അകന്ന് കഴിയുകയാണെന്നാണ് റിപ്പോർട്ട്. ഇവരുടെ മകൾ വിവാഹിതയായി ആസ്ട്രേലിയയിലാണ്. മകൻ പ്ലസ്ടു വിദ്യാര്‍ഥി.
TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS]Petrol Price | ഇന്ധന വില തുടര്‍ച്ചയായ 13-ാം ദിവസവും കൂട്ടി; 13 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.12 രൂപ [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]
സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍പ്രകാരം അഹമ്മദാബാദില്‍ നടക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056)
Published by:
Asha Sulfiker
First published:
June 19, 2020, 12:51 PM IST