Covid Death | സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‍സ് മരിച്ചു; മരിച്ചത് കോതമംഗലം സ്വദേശിനി

ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 90 ആയി.

News18 Malayalam
Updated: June 22, 2020, 5:30 PM IST
Covid Death | സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‍സ് മരിച്ചു; മരിച്ചത് കോതമംഗലം സ്വദേശിനി
ബിജി ജോസ്
  • Share this:
റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‍സ് മരിച്ചു. എറണാകുളം കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് മരിച്ചത്. അൽഅഹ്‍സയിലെ കിങ് ഫഹദ് ആശുപത്രിയിൽ തിങ്കളാഴ്‍ച രാവിലെയായിരുന്നു മരണം.

കോവിഡ് ബാധിച്ച് മൂന്നാഴ്‍ചയായി ബിജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയയും  ശ്വാസതടസവുമാണ് മരണ കാരണം. ഭർത്താവ്​: ജോസ്​. മകനും മകളുമുണ്ട്. ഭർത്താവും ഒരു കുട്ടിയും അൽഅഹ്‍സയിൽ ഒപ്പമുണ്ടായിരുന്നു​. മക്കളിൽ ഒരാൾ നാട്ടിലാണ്​.

You may also like:'പ്രവാസികളോട് സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു; ടെസ്റ്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണം: ഉമ്മൻ ചാണ്ടി [NEWS]മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ സംഘടനാ ചുമതലകളിൽ നിന്നും നീക്കി [NEWS] 'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ [NEWS]
ഞായറാഴ്ച കോവിഡ‍് ബാധിച്ച് സൗദി അറേബ്യയിൽ നാലുപേരടക്കം ഗൾഫിൽ അഞ്ച് മലയാളികളാണ് മരിച്ചത്. കൊല്ലം തെന്മല സ്വദേശി സുനിൽ കുമാർ പുരുഷോത്തമൻ(43), കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പ്രേമൻ എന്നിവർ ദമാമിലും കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷൈജൽ(34) റിയാദിലും മലപ്പറും പാണ്ടിക്കാട് സ്വദേശി അബ്ദുൽ കരീം(60) മക്കയിലുമാണ് മരിച്ചത്. കണ്ണൂർ ഏഴോം സ്വദേശി എം.പി.രാജൻ (50 ) ആണ് ബഹ്റൈനിൽ കോവിഡ് ബാധിച്ചു മരിച്ചത്.

സുനിൽ കുമാർ കോവിഡ് ബാധിച്ച് പത്തു ദിവസമായി ദമാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് ഷൈജൽ റിയാദ് സുലൈമാൻ അൽ ഹബീബ് ആശുപത്രിയിലാണ് മരിച്ചത്. അബ്ദുൽ കരീം, മക്ക അൽ നൂർ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് മരിച്ചത്. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 90 ആയി.
First published: June 22, 2020, 5:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading