നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | മലയാളിയായ നഴ്സ് അയർലൻഡിൽ കോവിഡ് 19 ബാധിച്ച് മരിച്ചു

  Covid 19 | മലയാളിയായ നഴ്സ് അയർലൻഡിൽ കോവിഡ് 19 ബാധിച്ച് മരിച്ചു

  Covid 19 | ഇവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും.

  nurse beena dies

  nurse beena dies

  • Share this:
   കോട്ടയം: കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ മലയാളി നഴ്സ് മരിച്ചു. കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയിൽ ജോര്‍ജ് പോളിന്റെ (സണ്ണി) ഭാര്യ ബീന (54)യാണ് മരിച്ചത്.
   ദ്രോഗ്ഡ ലൂർദ്ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. ഞായറാഴ്ച രാവിലെ പതിനൊന്നോടെ ജോർജാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

   അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മാസം മുതല്‍ ബീന ജോലിയില്‍ നിന്നും അവധിയിലായിരുന്നു. ഇവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും.
   You may also like:പതിനഞ്ചു കിലോ സൗജന്യ റേഷനരി വാങ്ങി; അതിലൊരു നാണക്കേടും ഇല്ലെന്ന് മണിയൻപിള്ള രാജു [PHOTO]കാസർഗോഡ് ചികിത്സ കിട്ടാതെ വീണ്ടും മരണം; ഇന്നു മരിച്ചത് രണ്ടുപേർ [NEWS]ലോക്ക്ഡൗൺ ആഘോഷിക്കാൻ ഇറങ്ങിയ നായാട്ടു സംഘത്തിന്റെ തോക്കുകൾ പിടിച്ചെടുത്തു [NEWS]
   ബൾഗേറിയിൽ മെഡിക്കൽ വിദ്യാർഥികളായ റോസ്മിയും ആൻമിയും ഇവരുടെ മക്കളാണ്. ബീനയുടെ ഭർത്താവ് ജോർജും മകൾ ആൻമിയും നിലവിൽ അയർലണ്ടിൽ നിരീക്ഷണത്തിലാണ്. മകൾ റോസ്മി അയർലണ്ടിലേക്ക് വരാൻ കഴിയാത്തതുമൂലം നിലവിൽ ബൾഗേറിയയിലാണുള്ളത്. 15 വർഷമായി ജോർജും കുടുംബവും അയർലണ്ടിലാണ് താമസിക്കുന്നത്.
   First published: