നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19| കോവിഡ് ബാധിച്ച് യുഎഇയിൽ മലയാളി യുവാവ് മരിച്ചു; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 103 ആയി

  Covid 19| കോവിഡ് ബാധിച്ച് യുഎഇയിൽ മലയാളി യുവാവ് മരിച്ചു; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 103 ആയി

  കോവിഡ് ബാധിച്ച് ഗൾഫിൽ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്. രോഗബാധിതനായി ഉമ്മൽ ഖുവൈനിൽ ചികിത്സിലായിരുന്നു.

  jameesh uae covid death

  jameesh uae covid death

  • Share this:
   അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ്(25) ആണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 103 ആയി.

   കോവിഡ് ബാധിച്ച് ഗൾഫിൽ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്. രോഗബാധിതനായി ഉമ്മൽ ഖുവൈനിൽ ചികിത്സിലായിരുന്നു.
   TRENDING:മദ്യശാലകൾക്കു മുന്നിലും തെർമൽ സ്കാനർ; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്കു സമീപത്തേക്കു പോകേണ്ട [NEWS]'പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല' - ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ [NEWS]ബിവറേജസ് കോർപ്പറേഷൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകൾ [NEWS]
   ഗൾഫ് രാജ്യങ്ങളിൽ ഏറ്റവുമധികം മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചത് യുഎഇയിലാണ്. 63 പേരാണ് യുഎഇയിൽ മരിച്ചത്. കഴിഞ്ഞ ദിവസം ജമീഷിനെ കൂടാതെ രണ്ടു മലയാളികൾ കൂടി ഗൾഫിൽ മരിച്ചു. സൌദിയിലെ ജുബൈലിലാണ് രണ്ടു മരണങ്ങളും. കൊല്ലം കിളികൊല്ലൂർ പുന്തലത്താഴ് സ്വദേശി സാം ഫെർണാണ്ടസ്(60), തേഞ്ഞിപ്പലം ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശി മുണ്ടനി പ്രമോദ്(40) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സംസ്ക്കാരം ജുബൈലിൽ നടത്തും.
   Published by:Anuraj GR
   First published: