നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ക്വറന്‍റീൻ ലംഘിച്ച ഇന്ത്യക്കാരനിൽനിന്ന് നിരവധിപ്പേർക്ക് കോവിഡ്; 57കാരനെ ജയിലിലടച്ച് മലേഷ്യ

  ക്വറന്‍റീൻ ലംഘിച്ച ഇന്ത്യക്കാരനിൽനിന്ന് നിരവധിപ്പേർക്ക് കോവിഡ്; 57കാരനെ ജയിലിലടച്ച് മലേഷ്യ

  രണ്ടാമത്തെ പരിശോധന പോസിറ്റീവ് ആയതിന് പിന്നാലെ ഇയാളുടെ കുടുംബാംഗങ്ങൾ, റെസ്റ്റോറന്റ് തൊഴിലാളികൾ, ഉപഭോക്താക്കൾ എന്നിവരുൾപ്പെടെ നിരവധി ആളുകൾ രോഗബാധിതരാണെന്ന് കണ്ടെത്തി.

  news18

  news18

  • Share this:
   ക്വാലാലം‌പൂർ: ക്വറന്‍റീൻ ലംഘിച്ചതിന് പിടിയിലായ ഇന്ത്യക്കാരനിൽനിന്ന് മലേഷ്യയിൽ നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് അറസ്റ്റിലായ ഇയാൾക്ക് അഞ്ചുമാസത്തെ ജയിൽശിക്ഷയ്ക്ക് വിധിച്ചു. ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയിൽനിന്ന് മടങ്ങിയെത്തിയ ഇദ്ദേഹത്തിന് 14 ദിവസത്തെ നിർബന്ധിത ക്വറന്‍റീൻ നിർദേശിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചതിന് 57കാരൻ പിടിയിലായിരുന്നു. ഇതേത്തുടർന്ന് ഇയാൾക്കെതിരെ വിവിധ കുറ്റങ്ങൾ ചാർത്തി അഞ്ചുമാസത്തേക്ക് ജയിലിൽ അടയ്ക്കുകയായിരുന്നു.

   മലേഷ്യയിലെ വടക്കൻ സംസ്ഥാനമായ കെഡയിൽ റെസ്റ്റോറന്‍റ് നടത്തിവരുന്ന ഇദ്ദേഹം ക്വറന്‍റീനിലിരിക്കെ പുറത്തിറങ്ങിയതിന് അറസ്റ്റിലായിരുന്നു. അലോർ സെതാർ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് 12,000 റിംഗിറ്റ് (8 2,864) പിഴ ചുമത്തുകയും. പ്രതി ചികിത്സയിലായിരുന്ന കെഡ ആശുപത്രി മുറിയിൽനിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി പ്രത്യേക വാദം കേട്ടത്.

   Ruth Bryant, US, Spend 100th Birthday in Jail, Jail
   പ്രതീകാത്മക ചിത്രം


   ക്വറന്‍റീനിലിരിക്കെ നടത്തിയ ആദ്യ കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെയാണ് ഇയാൾ സ്വന്തം റെസ്റ്റോറന്‍റിൽ പോകാനായി പുറത്തിറങ്ങിയത്. ഈ സമയം ക്വറന്‍റീൻ കാലവധിയായ 14 ദിവസം പൂർത്തിയായിരുന്നില്ല. എന്നാൽ ഇതിനിടെ നടത്തിയ രണ്ടാമത്തെ പരിശോധന പോസിറ്റീവ് ആയതിന് പിന്നാലെ ഇയാളുടെ കുടുംബാംഗങ്ങൾ, റെസ്റ്റോറന്റ് തൊഴിലാളികൾ, ഉപഭോക്താക്കൾ എന്നിവരുൾപ്പെടെ നിരവധി ആളുകൾ രോഗബാധിതരാണെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും. ഇയാളിൽനിന്ന് കുറഞ്ഞത് മൂന്ന് മലേഷ്യൻ സംസ്ഥാനങ്ങളിലായി 45 കേസുകൾ ഒരു ക്ലസ്റ്ററിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
   You may also like:സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന [NEWS]7000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ; വാങ്ങാൻ ഇതാ ചില കാരണങ്ങൾ [NEWS] രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്‌ മേധാവിക്ക് കോവിഡ്; അയോധ്യ ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു [NEWS]
   ആദ്യ ഘട്ടത്തിൽ കോവിഡ് ബാധിച്ചപ്പോൾ ഫലപ്രദമായി തടയാൻ സാധിച്ചെങ്കിലും ലോക്ക്ഡൌൺ പിൻവലിച്ചതോടെ മലേഷ്യയിൽ കോവിഡ് പടർന്നുപിടിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരു ഡസനിലേറെ ക്ലസ്റ്ററുകൾ മലേഷ്യയിൽ രൂപംകൊണ്ടു. രാജ്യത്ത് ഇതുവരെ 9129 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 125 പേർ രോഗം പിടിപെട്ട് മരിച്ചു.
   Published by:Anuraj GR
   First published:
   )}