നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മലപ്പുറം പൊന്നാനിയിൽ സിപിഎം - സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം; സിപിഐ പ്രാദേശിക നേതാവിന് പരിക്ക്

  മലപ്പുറം പൊന്നാനിയിൽ സിപിഎം - സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം; സിപിഐ പ്രാദേശിക നേതാവിന് പരിക്ക്

  പൊന്നാനി വെളിയങ്കോട് സിപിഎം - സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഐ പ്രാദേശിക നേതാവ് ബാലൻ ചേരോമലിന് സംഘർഷത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നാണ് സിപിഐ ആരോപണം. തലക്ക് പരിക്കേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  cpm-pi attal

  cpm-pi attal

  • Share this:
   മലപ്പുറം പൊന്നാനി വെളിയങ്കോട് സിപിഎം - സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഐ പ്രാദേശിക നേതാവ് ബാലൻ ചേരോമലിന് സംഘർഷത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നാണ് സിപിഐ ആരോപണം. തലക്ക് പരിക്കേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   തന്നെ സിപിഎം പ്രവർത്തകർ കരുതി കൂട്ടി ആക്രമിക്കുക ആയിരുന്നു എന്ന് പരിക്കേറ്റ ബാലൻ. കൊടി വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആണ് ഇതിലേക്ക് വഴി വെച്ചത്. തലക്ക് കല്ല് വെച്ച് അടിക്കുക ആയിരുന്നു എന്നും ബാലൻ പറഞ്ഞു. അക്രമിച്ചവരെ കണ്ടാൽ അറിയാം എന്നും സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കം ഉളളവർ ഉണ്ടായിരുന്നു എന്നും ബാലൻ പറഞ്ഞു...

   എന്നാല് ഫ്ലക്സ് ബോർഡിനു മുൻപിൽ സിപിഐ കൊടി ഉയർത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഉന്തിലും തള്ളിലും വീണാണ് പരിക്ക് പറ്റിയത് എന്നാണ് സിപിഎം വിശദീകരണം. മേഖലയിൽ തെരഞ്ഞെടുപ്പിൽ സിപിഎം സിപിഐ ആദ്യഘട്ട  ചർച്ചകൾ പരാജയപ്പെട്ടിരുന്നു. സമവായ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ പുതിയ സംഭവ വികാസങ്ങൾ.
   Published by:Anuraj GR
   First published:
   )}