'മരിച്ച' അളിയൻ പോലീസ് വിളിച്ചപ്പോൾ ഫോണെടുത്തു; 'മരണവിവരം' അറിയിച്ച അളിയൻ അറസ്റ്റിൽ

Covid 19 | തൻ്റെ മരണ വിവരമറിഞ്ഞ് 'പരേതൻ' ഞെട്ടി. സമീപകാലത്തൊന്നും കുടുംബത്തിൽ മരണം നടന്നിട്ടില്ലെന്നും പോലീസിനോട് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: March 25, 2020, 3:35 PM IST
'മരിച്ച' അളിയൻ പോലീസ് വിളിച്ചപ്പോൾ ഫോണെടുത്തു; 'മരണവിവരം' അറിയിച്ച അളിയൻ അറസ്റ്റിൽ
പ്രതീകാത്മകചിത്രം
  • Share this:
കൊല്ലം: കോവിഡ് 19 ഭീതിയിൽ സംസ്ഥാനത്ത് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ പോലീസിനെ പറ്റിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച ആൾ പിടിയിൽ. കൊല്ലം ചവറയിലാണ് സംഭവം.

അനാവശ്യ യാത്രകൾ നടത്തുന്നവരെ  രാവിലെ മുതൽ പോലീസ് മടക്കി അയക്കുകയാണ്. ഇതിനിടയിലാണ് അളിയൻ്റെ 'മരണ'ത്തിന് പോകാൻ ചവറ സ്വദേശി ഓട്ടോയിൽ എത്തിയത്. ഓട്ടോ തടഞ്ഞ പോലീസിനോട്, അളിയൻ മരിച്ചുവെന്നും മരണ വീട്ടിലേക്ക് പോവുകയാണെന്നും  യാത്രക്കാരൻ പറഞ്ഞു. ഡ്രൈവറും യാത്രക്കാരനുമാണ് ഓട്ടോയിലുണ്ടായിരുന്നത്.

സംശയം തോന്നിയ പോലീസുകാർ 'മരണ' വീട്ടിലെ നമ്പർ വാങ്ങി വിളിച്ചു. ഫോൺ എടുത്തതാകട്ടെ 'പരേതനും'!. തൻ്റെ മരണ വിവരമറിഞ്ഞ് 'പരേതൻ' ഞെട്ടി. സമീപകാലത്തൊന്നും കുടുംബത്തിൽ മരണം നടന്നിട്ടില്ലെന്നും പോലീസിനോട് പറഞ്ഞു.
You may also like:കോറോണയോടും തോൽക്കാത്ത കുടി! കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; ജനതാ കർഫ്യൂവിന്; 'കരുതൽ' [PHOTO]സ്വന്തം ഹോട്ടലിലെ 2200 മുറികൾ ഒഴിഞ്ഞുകിടക്കുന്നു; ഈ കോവിഡ് 19 കാലം ട്രംപിന് കനത്ത നഷ്ടം [NEWS]Covid 19 | ലോക്ക് ഡൗൺ മൂലം ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് 9 ലക്ഷം കോടി രൂപ; കേന്ദ്രം പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വിദഗ്ദ്ധർ [NEWS]
പിന്നാലെ അളിയൻ്റെ 'അളിയനെ' പോലീസ് ചവറ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കള്ളം പറഞ്ഞ് യാത്ര ചെയ്യാൻ ശ്രമിച്ചതിന് ചവറ സ്വദേശിയായ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. ഓട്ടോയും പിടിച്ചെടുത്തു. ഡ്രൈവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. കള്ളം പറഞ്ഞത് എന്തിനെന്ന് ചോദിച്ചപ്പോൾ 'വെറുതേ' എന്നായിരുന്നു ചവറ സ്വദേശിയുടെ മറുപടി.

First published: March 25, 2020, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading