നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് ബാധിച്ച് ഭാര്യ മരിച്ച് അഞ്ചാം ദിവസം ഭർത്താവും മരിച്ചു

  കോവിഡ് ബാധിച്ച് ഭാര്യ മരിച്ച് അഞ്ചാം ദിവസം ഭർത്താവും മരിച്ചു

  ഇരുവരും കോവിഡ് മുക്തരായെങ്കിലും അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് മരണം സംഭവിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   മലപ്പുറം: കോവിഡ് ബാധിച്ച് ഭാ​ര്യ മ​രി​ച്ച്‌ അ​ഞ്ചാം ദി​വ​സം ഭ​ര്‍ത്താ​വും മ​രി​ച്ചു. വേങ്ങര ചേ​റ്റി​പ്പു​റം പാ​ക്ക​ട അ​ബു ഹാ​ജി (82) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് ഇ​രു​വ​രും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ഫാ​ത്തി​മ ഹ​ജ്ജു​മ്മ (73) ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. ഇരുവരും കോവിഡ് മുക്തരായെങ്കിലും അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് മരണം സംഭവിച്ചത്.

   അ​ബ്​​ദു റ​സാ​ഖ്, അ​ബ്​​ദു റ​ഷീ​ദ്, സൈ​ന​ബ, അ​സ്മാ​ബി, റ​ഹ്​​മ​ത്ത്, സ​ലീ​ന എന്നിവർ മക്കളാണ്. കു​റു​വാ​കു​ന്ന​ന്‍ അ​ബ്​​ദു​റ​ഹി​മാ​ന്‍ ഇ​ല്ലി​പ്പി​ലാ​ക്ക​ല്‍, മൊ​യ്തീ​ന്‍ കു​ട്ടി ക​രി​മ്ബി​ല​ക​ത്ത് കു​റ്റൂ​ര്‍ നോ​ര്‍​ത്ത്, സ​ലീം മു​ക്കു​മ്മ​ല്‍ മൂ​ന്നി​യൂ​ര്‍, നാ​സ​ര്‍ അ​മ്ബ​ല​ഞ്ചേ​രി കൊ​ണ്ടോ​ട്ടി, റ​സി​യ, യാ​സ്മി​ന്‍ എന്നിവർ മരുമക്കളാണ്. ഖബറടക്കം നടത്തി.

   കോവിഡ് ബാധിച്ച് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് പുതുജീവൻ നൽകി നഴ്സ്; ജീവൻ രക്ഷിച്ചത് കൃത്രിമ ശ്വാസം നൽകി

   കോവിഡിനെ തുടർന്ന് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് കൃത്രിമശ്വാസം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന് നഴ്സ്. നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നേഴ്‌സ് ശ്രീജ പ്രമോദ് ആണ്, ശ്വാസതടസ്സം മൂലം ചലനമറ്റ അയല്‍വാസിയായ രണ്ടു വയസ്സുകാരിയുടെ രക്ഷകയായത്. കോവിഡ് കാലത്ത് കൃത്രിമ ശ്വാസം നല്‍കരുതെന്ന പ്രോട്ടോക്കോള്‍ ഗൗനിക്കാതെ ശ്രീജ, ചുണ്ടോടു ചുണ്ട് ചേര്‍ത്ത് കുട്ടിക്ക് കൃത്രിമശ്വാസം നല്‍കിയത്.

   ഞായറാഴ്ച ഉച്ചയ്ക്ക് ശ്രീജ വീട്ടില്‍ വിശ്രമിക്കുമ്പോഴാണ്, ഛര്‍ദിച്ച്‌ അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വീട്ടിലെ യുവതി ഓടിയെത്തിയത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ചുണ്ടോടു ചേര്‍ത്തു ശ്വാസം നല്‍കാനാവില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രീജ നിര്‍ദേശിച്ചതോടെ അമ്മ, കുഞ്ഞിനെ ഏല്‍പിച്ചു ഭര്‍ത്താവിനെ വിളിക്കാന്‍ വീട്ടിലേക്ക് ഓടി.


   എന്നാൽ ഈ സമയം കുഞ്ഞ് ചലനമറ്റ നിലയിലേക്ക് എത്തിയതോടെ, കൃത്രിമ ശ്വാസം നൽകാൻ ശ്രീജ തീരുമാനിക്കുകയായിരുന്നു. അതിനുശേഷം ശ്രീജയുടെ ഭര്‍ത്താവ് പ്രമോദും അയല്‍വാസിയും ചേര്‍ന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലും എത്തിച്ചു.

   Also Read- Covid 19 | 'സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മാതൃകാപരം': നിയന്ത്രണങ്ങൾ പിൻവലിക്കാമെന്ന് ആരോഗ്യ വിദഗ്ധർ

   ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കോവിഡാണെന്നും സ്ഥിരീകരിച്ചത്. തക്കസമയത്ത് കൃത്രിമശ്വാസം നൽകിയതുകൊണ്ട് മാത്രമാണ് കുഞ്ഞ് രക്ഷപെട്ടതെന്ന് ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. രണ്ട് ദിവസത്തെ ചികില്‍സയ്ക്ക് ശേഷം ആരോഗ്യനില പൂർവ്വസ്ഥിതിയിലായതിനെ തുടർന്ന് കുഞ്ഞിനെ ഡിസ്ചാർ ചെയ്തു. കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോള്‍ ക്വാറന്‍റീനിലാണ്.
   Published by:Anuraj GR
   First published: