നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • സവാളയും വെളുത്തുള്ളിയും നാരങ്ങയും പച്ചയ്ക്ക് കഴിച്ച് യുവാവ്; കോവിഡ് രുചി മുകുളങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന് ഇതിലും നല്ലൊരു തെളിവില്ല

  സവാളയും വെളുത്തുള്ളിയും നാരങ്ങയും പച്ചയ്ക്ക് കഴിച്ച് യുവാവ്; കോവിഡ് രുചി മുകുളങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന് ഇതിലും നല്ലൊരു തെളിവില്ല

  രുചി ഇല്ലായ്മയുടെ കാര്യം സുഹൃത്തുക്കൾ വിശ്വസിക്കാൻ വിസമ്മതിച്ചതോടെയാണ് ഡൊണല്ലി ഈ 'കോവിഡ് -19 രുചി പരീക്ഷണം ' നടത്തിയത്.

  covid

  covid

  • Share this:
   കോവിഡ്19ന് പല ലക്ഷങ്ങളുമുണ്ട്. പനിയും തൊണ്ടവേദനയും തലവേദനയുമൊക്കെയാണ് പൊതുവിലെ ലക്ഷണങ്ങൾ. രുചി ഇല്ലായ്മയാണ് മറ്റൊരു ലക്ഷണം. കോവിഡ് രുചി മുകുളങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ടിക്ടോക്കിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ മറ്റ് സമൂഹമാധ്യമങ്ങിലും വ്യാപകമായി പങ്കുവെക്കപ്പെട്ടിരിക്കുന്നത്.

   സവാള, ഒരു സ്പൂൾ വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര് എന്നിവ പച്ചയ്ക്ക് കഴിച്ചാണ് യുവാവ് കോവിഡ് തന്റെ രസമുകുളങ്ങളെ ബാധിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് തെളിയിച്ചിരിക്കുന്നത്. ന്യൂജേഴ്സ് സ്വദേശിയായ റസൽ ഡോണല്ലിയാണ് വീഡിയോയിലുള്ളത്. ഇതൊക്കെ പച്ചയ്ക്ക് കഴിച്ചിട്ടും യുവാവിൽ ഒരു ഭാവഭേദവും ഉണ്ടാകുന്നില്ല.

   'ഞാൻ നിലവിൽ കോവിഡ് പോസിറ്റീവ് ആണ്. എനിക്ക് ഒന്നിന്റെയും രുചി അറിയാൻ കഴിയുന്നില്ല. കയ്പ്പുള്ളവ കഴിക്കാൻ ശ്രമിക്കണമെന്ന് എല്ലാവരും എന്നോട് പറയുന്നു. പക്ഷെ എന്റെ വീട്ടിൽ കയ്പ്പുള്ളതൊന്നുമില്ല. അതിനാൽ ഇത് കഴിക്കുന്നു-സവാള കഴിക്കുന്നതിന് മുമ്പ് യുവാവ് പറഞ്ഞു.   സവാള കഴിച്ചിട്ടും ഒരു ഭാവഭേദവും ഉണ്ടാകാതിരുന്നതോടെ യുവാവ് ഒരു ചെറിയ ഗ്ലാസ് നിറയെ നാരങ്ങാ നീര് കുടിച്ചു. ഇതൊരു ക്രൈസി വൈറസ് ആണെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. പല സാധനങ്ങളും കഴിച്ച് കാണിക്കുന്നുണ്ട്.   രുചി ഇല്ലായ്മയുടെ കാര്യം സുഹൃത്തുക്കൾ വിശ്വസിക്കാൻ വിസമ്മതിച്ചതോടെയാണ് ഡൊണല്ലി ഈ 'കോവിഡ് -19 രുചി പരീക്ഷണം ' നടത്തിയത്. അതിനുശേഷം ടിക് ടോക്കിൽ പലരും ഇത് അനുകരിച്ചു. ചില കോവിഡ് രോഗികളിൽ രുചിയും മണവും അറിയാൻ കഴിയാത്ത അവസ്ഥ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
   Published by:Gowthamy GG
   First published: