കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി പോയ ശേഷം പിടിയിലായ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താനൂർ സ്വദേശി ഷാനുവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ 10 പൊലീസുകാരും ആശുപത്രി ജീവനക്കാരും ഉണ്ട്. ഇവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22നാണ് നാല് അന്തേവാസികൾ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. പൊലീസ് അന്വേഷണത്തെ തുടർന്ന് പിന്നീട് നാല് പേരെയും പിടികൂടിയിരുന്നു. ഇതിൽ മൂന്ന് പേർ വിവിധ കേസുകളിൽ പ്രതികളാണ്. TRENDING:IPL 2020 | ചൈനീസ് കമ്പനിയെ സപോൺസറാക്കിയതിൽ പ്രതിഷേധം; ഐപിഎൽ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.