വയനാട്ടിൽ സർക്കാർ ക്വാറന്‍റീനിൽനിന്ന് ഒരാൾ ചാടിപ്പോയി; മുങ്ങിയത് കർണാടകയിൽനിന്ന് പാസില്ലാതെ എത്തിയയാൾ

ഇന്ന് ഉച്ചയ്ക്കുശേഷമാണ് കോട്ടയം സ്വദേശിയായ യുവാവ് വയനാട്ടിലെ തോല്‍പ്പെട്ടിയിലെ ക്വാറന്റൈനില്‍ നിന്നും ചാടിപ്പോയത്.

News18 Malayalam | news18-malayalam
Updated: June 6, 2020, 10:19 PM IST
വയനാട്ടിൽ സർക്കാർ ക്വാറന്‍റീനിൽനിന്ന് ഒരാൾ ചാടിപ്പോയി; മുങ്ങിയത് കർണാടകയിൽനിന്ന് പാസില്ലാതെ എത്തിയയാൾ
quarantine
  • Share this:
കൽപ്പറ്റ: സര്‍ക്കാര്‍ ക്വാറന്റൈനില്‍ നിന്നും ഒരാള്‍ ചാടിപ്പോയി. വയനാട് തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടനാണ് മുങ്ങിയത്. ഇയാള്‍ക്കെതിരെ കേസെടുത്ത്‌ തിരുനെല്ലി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ഇന്ന് ഉച്ചയ്ക്കുശേഷമാണ് മണിക്കുട്ടന്‍ വയനാട്ടിലെ തോല്‍പ്പെട്ടിയിലെ ക്വാറന്റൈനില്‍ നിന്നും ചാടിപ്പോയത്. കര്‍ണാടകയില്‍നിന്ന് പാസില്ലാതെ തോല്‍പ്പെട്ടിവഴി കേരളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ സര്‍ക്കാര്‍ ക്വാറന്റീനിലാക്കിയത്.

TRENDING:Unlock 1.0| ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]Dawood Ibrahim | കോവിഡ് ബാധിച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചതായി അഭ്യൂഹം [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
കഴിഞ്ഞ ദിവസം വരെ സ്വകാര്യ ലോഡ്ജില്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക്‌ ഭക്ഷണം നല്‍കാനായി പഞ്ചായത്ത് അധികൃതര്‍ എത്തിയപ്പോഴാണ് ആൾ അവിടെയില്ല എന്ന വിവരം അറിഞ്ഞത്. തുടർന്ന് പരിസരപ്രദേശങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസ് പരാതി നൽകുകയായിരുന്നു.
First published: June 6, 2020, 10:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading