പ്രണയ സാഫല്യത്തിനായി മാസങ്ങൾ നീണ്ട കാത്തിരിപ്പ്; 11 ദിവസത്തെ യാത്ര; വിവാഹ ദിനമെത്തിയപ്പോൾ വരന് കോവിഡ്

വിവാഹത്തിനായി ഓഫീസിലെത്തി രേഖകൾ ഒപ്പിടുന്നതിന് മുമ്പ് കോവിഡ് പരിശോധന റിപ്പോർട്ട് ഹാജരാക്കണമെന്ന് രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വരന് കോവിഡ് സ്ഥിരീകരിച്ചത്.

News18 Malayalam | news18-malayalam
Updated: July 26, 2020, 1:39 PM IST
പ്രണയ സാഫല്യത്തിനായി മാസങ്ങൾ നീണ്ട കാത്തിരിപ്പ്; 11 ദിവസത്തെ യാത്ര; വിവാഹ ദിനമെത്തിയപ്പോൾ വരന് കോവിഡ്
covid 19
  • Share this:
കൊൽക്കത്ത: മാസങ്ങൾ നീണ്ട കാത്തിരിപ്പൊനൊടുവിൽ വിവാഹച്ചടങ്ങുകൾക്കായി വധുവിന്‍റെ വീട്ടിലെത്തിയ യുവാവിന് കോവിഡ്. ഹരിയാന ജിന്ദ് സ്വദേശിയായ സന്ദീപ് എന്ന 26കാരനാണ് വിവാഹത്തലേന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഫേസ്ബുക്കിൽ പരിചയപ്പെട്ട പശ്ചിമബംഗാളിലെ റായ്ഗഞ്ച് സ്വദേശിനുയുമായി സന്ദീപ് പ്രണയത്തിലായിരുന്നു. ഇവരെ വിവാഹം ചെയ്യുന്നതിനായി ഹരിയാനയിൽ നിന്നും പതിനൊന്ന് ദിവസം നീണ്ട യാത്രയ്ക്കൊടുവിലാണ് ഇയാൾ പശ്ചിമ ബംഗാളിലെത്തിയത്. മാർച്ചിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും ലോക്ക് ഡൗണിനെ തുടർന്ന് ഇത് നീണ്ടു പോയി. കാത്തിരിപ്പും നീണ്ടതോടെ ഈ മാസം തന്നെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഹരിയാനയിൽ നിന്നും ജൂലൈ പത്തിന് ബസ് മാർഗം സന്ദീപ് ഡൽഹിയിലെത്തി. ഇവിടെ നിന്നും രാജ്ഗഞ്ചിലേക്കുള്ള യാത്ര ട്രെയിനിലായിരുന്നു. ജൂലൈ 21ന് കാമുകിയുടെ വീട്ടിലെത്തി. തുടർന്ന് ഇരുവരും വിവാഹ രജിസ്ട്രാറെ സമീപിച്ചു. എന്നാൽ ഓഫീസിലെത്തി രേഖകൾ ഒപ്പിടുന്നതിന് മുമ്പായി കോവിഡ് പരിശോധന റിപ്പോർട്ട് ഹാജരാക്കണമെന്ന് രജിസ്ട്രാർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ കാമുകിയായ ഭാരതി റാണി സർക്കാരിന്‍റെ വീട്ടിൽ ഐസലേഷനിൽ കഴിയുകയാണ് സന്ദീപ്.
TRENDING:COVID 19 | അതിർത്തി കടന്നു വന്ന് വൈറസ്; തുരത്താൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കിം ജോങ് ഉൻ‌‌‌[NEWS]Viral Video | 'എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ'; ഒരു കുഞ്ഞ് 'മോട്ടിവേഷൻ' സ്പീക്കർ[NEWS]#CourageInKargil | കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]
ഒക്ടോബർ 2019 ലാണ് സോഷ്യൽ മീഡിയയിലൂടെ സന്ദീപ് ഭാരതിയെ പരിചയപ്പെടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലായി. '2020 മാർച്ചിൽ തന്നെ വിവാഹം ചെയ്യാമെന്ന് ഭാരതി ഉറപ്പു നൽകിയിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് അത് നീണ്ടു പോവുകയായിരുന്നു' എന്നാണ് സന്ദീപ് പറയുന്നത്. 'ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചതോടെ എത്രയും വേഗം വിവാഹം നടത്തുന്നതിനായാണ് ഇവിടേക്കെത്തിയത്. എന്നാൽ ഇപ്പോഴും വിവാഹിതനാകാൻ ഞാന്‍ കാത്തിരിക്കുന്നു..'യുവാവ് കൂട്ടിച്ചേർത്തു.

സന്ദീപിന്‍റെ കോവിഡ് ഫലം പോസിറ്റീവായ സാഹചര്യത്തില്‍ ഇയാളുടെ കുടുംബാംഗങ്ങളുടെയും പരിശോധന നടത്തുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Published by: Asha Sulfiker
First published: July 26, 2020, 1:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading