HOME » NEWS » Corona » MAN TURNS GUILT INTO TRIBUTE HONORING COVID 19 VICTIMS GH

'ഇത്രയൊക്കെ ചെയ്തിട്ടും അച്ഛൻ‌ കോവിഡ് ബാധിച്ചു മരിച്ചു'; പിതാവിന്റെ മരണത്തിന് ഉത്തരവാദിയാണെന്ന കുറ്റബോധത്തിൽ മകൻ

വീടിന് പുറത്തേക്ക് സ്ഥിരമായി പോയിക്കൊണ്ടിരുന്ന ഒരേയൊരാൾ ഞാനായിരുന്നു. അതിനാൽ എന്നിലൂടെയാണ് മാതാപിതാക്കൾക്ക് വൈറസ് ബാധ ഉണ്ടായെതെന്ന ന്യായമായ സംശയം തനിക്കുണ്ട്

News18 Malayalam | news18-malayalam
Updated: June 2, 2021, 12:15 PM IST
'ഇത്രയൊക്കെ ചെയ്തിട്ടും അച്ഛൻ‌ കോവിഡ് ബാധിച്ചു മരിച്ചു'; പിതാവിന്റെ മരണത്തിന് ഉത്തരവാദിയാണെന്ന കുറ്റബോധത്തിൽ മകൻ
Brian Walter takes a photograph of his late father's gravestone at the All Faiths Cemetery in the Queens borough of New York. (AP Photo/Jessie Wardarski)
  • Share this:
കൊറോണ വൈറസിന്റെ പിടിയിൽ മാതാപിതാക്കളെ രക്ഷിക്കാൻ കഴിവിന്റെ പരമാവധി പരിശ്രമിച്ചു എന്ന് ബ്രയാൻ വാൾട്ടറിന് ഉത്തമബോധ്യമുണ്ട്, എങ്കിലും സംശയങ്ങൾ അവനെ വിട്ടൊഴിഞ്ഞില്ല. അണുബാധയുള്ള ശരീര സ്രവങ്ങൾ പറ്റിപ്പിടിച്ച ബോട്ടിൽഡ് ഓറഞ്ച് ജ്യൂസ് ആയിരുന്നോ താൻ അന്ന് വീട്ടിലേക്ക് വാങ്ങിയത്? അച്ഛനോട് താൻ ശാരീരിക അകലം പാലിക്കാതെ അടുത്തിടപഴകിയിരുന്നോ? അച്ഛന്റെ മരണത്തിന് പരോക്ഷമായെങ്കിലും താനാണോ കാരണക്കാരൻ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ബ്രയാനെ ഇപ്പോഴും അലട്ടുന്നു.

ന്യൂയോർക്ക് നഗരത്തിൽ ഗതാഗതമേഖലയിൽ ജോലി ചെയ്യുന്ന ബ്രയാൻ കഴിഞ്ഞ വർഷം ന്യൂയോർക്ക് കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായിരുന്ന സമയത്ത് അവശ്യ സേവനങ്ങളുടെ കീഴിൽ ജോലി ചെയ്തു വരികയായിരുന്നു. സെന്റ് പാട്രിക് ദിനത്തിൽ തന്റെ മാതാപിതാക്കളോടൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം അവരുടെ സുരക്ഷയ്ക്കായി അവരിൽ നിന്ന് അകലം പാലിക്കാൻ ബ്രയാൻ തീരുമാനിച്ചു. വീടിന് പുറത്ത് അവർ ഒരു സാനിറ്റൈസിങ് സ്റ്റേഷൻ ഒരുക്കിയിരുന്നു. വീട്ടിലേക്ക് വാങ്ങുന്ന അവശ്യ വസ്തുക്കൾ ബ്രയാൻ ഈ മുറിയിൽ വെയ്ക്കും. അമ്മ അത് അണുനശീകരണം നടത്തിയതിനു ശേഷം മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ.

You may also like:ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്ക്, റിവാർഡുകൾ വഴി അധ്യാപക൯ നേടിയത് 2.17 കോടി രൂപ

ഇത്രയൊക്കെ മുൻകരുതലുകൾ സ്വീകരിച്ചിട്ടും ബ്രയാന്റെ മാതാപിതാക്കൾക്ക് രോഗം പിടിപെട്ടു. അച്ഛന് വൈറസ് ബാധ ഉണ്ടാകാനുള്ള കാരണം താനാണെന്ന തോന്നൽ ബ്രയാനെ വരിഞ്ഞുമുറുക്കി. "എല്ലാ ദിവസവും പുറത്തുപോകുന്ന ഒരേയൊരാൾ താനാണല്ലോ എന്നുള്ള കുറ്റബോധം എനിക്കുണ്ടായിരുന്നു. ആ സമയത്ത് വീടിന്റെ പുറത്തേക്ക് സ്ഥിരമായി പോയിക്കൊണ്ടിരുന്ന ഒരേയൊരാൾ ഞാനായിരുന്നു. അതിനാൽ എന്നിലൂടെയാണ് മാതാപിതാക്കൾക്ക് വൈറസ് ബാധ ഉണ്ടായെതെന്ന ന്യായമായ സംശയം എനിക്കുണ്ട്", ബ്രയാൻ പറയുന്നു.

അമേരിക്കയിൽ മാത്രം ആറ് ലക്ഷത്തോളം ആളുകളുടെ ജീവനാണ് ഈ മഹാമാരി കവർന്നെടുത്തത്. അത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ ചെറിയ ശ്രദ്ധക്കുറവ് മൂലമാണോ അതിദാരുണമായ ദുരന്തങ്ങൾ ഉണ്ടായതെന്ന ആശങ്ക പലരിലും വ്യാപകമാണ്. 2020 മെയ് 10-നാണ് ബ്രയാന്റെ അച്ഛൻ കോവിഡിനിരയായി മരണപ്പെടുന്നത്. അതിനുശേഷം അച്ഛനോടൊപ്പം അവസാനം ചെലവഴിച്ച നിമിഷങ്ങൾ ബ്രയാൻ ഓർത്തെടുക്കാറുണ്ട്. 80 വയസുകാരനായ അച്ഛനുമായി അവസാനം ബ്രയാൻ സമയം ചെലവഴിച്ചത് അദ്ദേഹത്തെ വാഹനത്തിൽ മാൻഹാട്ടൻ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു. "ആ നിമിഷം തിരിച്ചു കിട്ടാൻ എന്ത് നൽകാനും ഞാൻ തയ്യാറാണ്. ഒരു അവസരം കൂടി കിട്ടിയാൽ അദ്ദേഹത്തോട് പറയാനായി ഇതുവരെ പറയാതെ ബാക്കിവെച്ച ഒരുപാട് കാര്യങ്ങളുണ്ട്", വികാരഭരിതനായി ബ്രയാൻ പറയുന്നു.

You may also like:'എല്ലാവർക്കും അറിയേണ്ടത് ഒന്നു മാത്രം; പ്രിയം സിനിമയിലെ നായിക ഇപ്പോൾ എവിടെയാണ്?'; ഉത്തരവുമായി ഒരാൾ

"എന്റെ ശവസംസ്കാര ചടങ്ങിൽ ആരും വരാൻ പോകുന്നില്ല' എന്ന് പലപ്പോഴും അച്ഛൻ തമാശയ്ക്ക് പറയാറുണ്ടായിരുന്നു. അത് സത്യമായി. ആർക്കും വരാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടത്തേണ്ടി വന്നു", ബ്രയാൻ പറയുന്നു. "മരണത്തിനുശേഷം തന്നെ ആരും ഓർക്കില്ലെന്നും അദ്ദേഹം പറയുമായിരുന്നു. പക്ഷേ അതൊരിക്കലും സത്യമാകാൻ പോകുന്നില്ല", ബ്രയാൻ കൂട്ടിച്ചേർത്തു.

തന്റെ വിഷമവും കുറ്റബോധവും നല്ല കാര്യങ്ങൾ ചെയ്യാനുള്ള ഊർജമാക്കി മാറ്റുകയാണ് ബ്രയാൻ ഇപ്പോൾ. കഴിഞ്ഞ ഒക്ടോബറിൽ വാഷിങ്ങ്ടണിലേക്ക് പോയ ബ്രയാൻ ദേശീയ കോവിഡ് 19 ഓർമദിനത്തിൽ തന്റെ അച്ഛനെക്കുറിച്ച് സംസാരിച്ചു. ഒപ്പം, കുറ്റബോധത്തെ അതിജീവിച്ച തന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
Published by: Naseeba TC
First published: June 2, 2021, 12:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories