കോവിഡ് ബാധിച്ച് മരിച്ച 1300 പേരെ സംസ്കരിക്കാൻ സഹായിച്ച വ്യക്തി കോവിഡ് മൂലം മരിച്ചു

കൊറോണ ബാധിച്ചു മരണപ്പെട്ട 1300ലധികം പേരെ സംസ്കരിക്കാൻ സഹായിച്ച 67 വയസ്സുകാരനാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  കൊറോണ ബാധിച്ചു മരിച്ച 1300ലധികം പേരെ സംസ്കരിക്കാൻ സഹായിച്ച 67 വയസ്സുകാരനായ നാഗ്പുർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. അന്ത്യകർമങ്ങൾ ചെയ്യാൻ ആരും തയ്യാറാവാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഇദ്ദേഹത്തെ 'കൊറോണ വാര്യർ' (കൊറോണ പോരാളി) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

  2020 ന്റെ തുടക്കത്തിൽ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടപ്പോഴാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സ്വീകരിക്കാൻ സ്വന്തം ബന്ധുക്കൾ പോലും തയാറാവുന്നില്ലെന്ന് ചന്ദൻ നിംജേ തിരിച്ചറിഞ്ഞത്. ഇതേ തുടർന്നാണ് സിവിൽ സർവീസിൽ നിന്ന് വിരമിച്ച നിംജേ മറ്റു വളണ്ടിയേഴ്‌സിനൊപ്പം നാഗ്പൂരിൽ മരിച്ച രോഗികൾക്ക് അഭിമാനത്തോടെയുള്ള അന്ത്യ യാത്രയൊരുക്കാൻ തയാറായി വന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിനു ശേഷം ഈ മുതിർന്ന പൗരൻ 1300 ലധികം കോവിഡ് രോഗികളുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടുണ്ട്. തന്റെ നല്ല പ്രവർത്തികൾ കാരണം ദാദ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.

  നാഗ്പൂർ മേയർ ദയാശങ്കർ തിവാരിയും നിംജേയുടെ സൽപ്രവൃത്തിക്കളെ അംഗീകരിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടം രാജ്യത്ത് ശക്തമായി മുന്നേറികൊണ്ടിരുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ 'കൊറോണ 'കൊറോണ വാര്യർ'' എന്ന പദവി നല്കി മേയർ ആദരിച്ചിരുന്നു.

  ദൗർഭാഗ്യകരമെന്നോണം, മെയ് മാസം ആദ്യമാണ് നിംജേക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. എന്നാൽ അസുഖ ബാധിതനായ ഇദ്ദേഹത്തെ ചികിൽസിക്കാൻ സർക്കാർ ആശുപത്രിയിൽ സൗകര്യം ലഭിക്കാത്തതു കാരണം ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ ചികിൽസിക്കാൻ ബന്ധുക്കൾ തങ്ങളുടെ സമ്പാദ്യം മുഴുവൻ ചെലവാക്കേണ്ടി വന്നു.  താൻ ജീവിതത്തിൽ നിരവധി പേരെ സഹായിച്ചിട്ടുവെങ്കിലും നിംജേ അത്യാസന്ന നിലയിൽ കിടക്കുമ്പോൾ അദ്ദേഹത്തെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ടോസിലീസുമാബ് കുത്തിവെപ്പിന്റെ ആവശ്യം വന്നിരുന്നു. ഇതേതുടർന്ന് ബന്ധുക്കൾ നാഗ്പൂർ മുനിസിപ്പൽ കോർപറേഷൻ അധികൃതരെ ബന്ധപ്പെട്ടപ്പോൾ ആരും സഹായിക്കാൻ തയ്യാറില്ല എന്നാണവർക്ക് അറിയാൻ സാധിച്ചത്.

  “ഞാൻ നേരിട്ട് കലക്ടറേയും, നാഗ്പുർ മുനിസിപ്പൽ കോർപറേഷൻ അധ്യക്ഷനെയും മറ്റു രാഷ്ട്രീയ നേതാക്കളെയും ഇൻജെക്ഷന് വേണ്ടി വിളിച്ചു. ആരും ഫോൺ അറ്റൻഡ് ചെയ്തില്ല," നിംജേ പ്രവർത്തിച്ചിരുന്ന എൻജിഒ ആയ കിംഗ് കോബ്ര യൂത്ത് ഫോഴ്സ് പ്രതിനിധി അരവിന്ദ് രത്തുടി പറയുന്നു.

  മെയ് 26 ന് അത്യാവശ്യ ഇൻജെക്ഷൻ ലഭിക്കാതെ നിംജേ ഈ ലോകത്തോട് വിട പറഞ്ഞു. നിംജേയുടെ മരണത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി, എൻ എം സി, നാഗ്പുർ കളക്ടർ എന്നിവർക്കെതിരെ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിന് പരാതി നൽകുമെന്ന് രത്തുടി പറഞ്ഞു. അധികൃതരുടെ അനാസ്ഥയാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് രത്തുടി ആരോപിക്കുന്നു.

  ഞങ്ങൾക്കും, ഞങ്ങളുടെ ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകർക്കും സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ, അധികൃതരുടെ അനാസ്ഥ മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ കുറിച്ച് ആലോചിച്ചു നോക്കൂ," KCYF സ്ഥാപകൻ പറയുന്നു.

  Keywords: nagpur, covid, cremation, civil servant, ചന്ദൻ നിംജേ, chandan nimje, covid warrior, കൊറോണ, കോവിഡ്, സംസ്കാരം, നാഗ്പൂര്
  Published by:user_57
  First published:
  )}