• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ യുവാവിന് രോഗം സ്ഥിരീകരിച്ചു; ഏഴ് വൈദികർ നിരീക്ഷണത്തിൽ

COVID 19| പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ യുവാവിന് രോഗം സ്ഥിരീകരിച്ചു; ഏഴ് വൈദികർ നിരീക്ഷണത്തിൽ

ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരെയും കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചു

covid

covid

  • Last Updated :
  • Share this:
    പത്തനംതിട്ട: പത്തനംതിട്ട പ്രക്കാനത്ത് നടന്ന കുട്ടിയുടെ മാമോദിസ ചടങ്ങിൽ ഭക്ഷണംവിളമ്പിയ യുവാവിന് കോവിഡ്. ഇതേതുടർന്ന് ഏഴ് വൈദികർ നിരീക്ഷണത്തിലായി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരെയും കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചു.

    പ്രക്കാനം തോട്ടുപുറം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവരാണിവർ. കാറ്ററിംഗുകാരെ സദ്യ വിളമ്പാൻ സഹായിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വാര്യാപുരം സ്വദേശിയായ 26 വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാളുടെ സുഹൃത്ത് കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനും രോഗം ഉള്ളതായി കണ്ടെത്തിയത്.
    TRENDING:Coronavirus pandemic | ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച 10 രാജ്യങ്ങൾ[PHOTOS]അന്ന് അഹാനയെ ട്രോളി; ഇന്ന് ട്രോളിലൂടെ അഹാനയ്ക്ക് അഭിനന്ദനം[PHOTOS]മക്കൾക്ക് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ പിടിയിൽ[NEWS]
    നൂറോളം പേരാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. പങ്കെടുത്ത മിക്കവരും അന്നുമുതൽ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുളളതായി വിവരമുണ്ട്. പള്ളികളിലെ കുർബാനകളിലും വൈദീകർ പങ്കെടുത്തു.
    Published by:user_49
    First published: