നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കിഴക്കമ്പലത്ത് കോവിഡ് ബാധിച്ച് തൊഴുത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു

  കിഴക്കമ്പലത്ത് കോവിഡ് ബാധിച്ച് തൊഴുത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു

  പ്രായമായ മാതാവും അവിവാഹിതനും രോഗിയുമായ സഹോദരനും രണ്ടര വയസ് മാത്രമുള്ള പിഞ്ചുകുഞ്ഞും ഭാര്യയും വീട്ടിലുള്ളതിനാല്‍ അവര്‍ക്ക് രോഗം ബാധിക്കുമെന്ന ആശങ്കയിലാണ് യുവാവ് തൊഴുത്തിൽ കഴിഞ്ഞത്.

  sasi_kizhakkambalam

  sasi_kizhakkambalam

  • Share this:
   കൊച്ചി: കിഴക്കമ്പലത്ത് കോവിഡ് ബാധിച്ച്‌ തൊഴുത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കിഴക്കമ്പലം മലയിടം തുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എം എന്‍ ശശി എന്ന സാബു (38) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27 നാണ് ശശിക്ക് പരിശോധനയിൽ കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്.

   കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിക്കാതിരിക്കാനാണ് യുവാവ് വീടിനു അടുത്തുള്ള തൊഴുത്തില്‍ കഴിഞ്ഞിരുന്നത്. പ്രായമായ മാതാവും അവിവാഹിതനും രോഗിയുമായ സഹോദരനും രണ്ടര വയസ് മാത്രമുള്ള പിഞ്ചുകുഞ്ഞും ഭാര്യയും വീട്ടിലുള്ളതിനാല്‍ അവര്‍ക്ക് രോഗം ബാധിക്കുമെന്ന ആശങ്കയിലാണ് ശശി തൊഴുത്തിൽ കഴിഞ്ഞത്.

   മെയ് ഒന്നിന് സഹകരണബാങ്കില്‍ നിന്ന് കോവിഡ് ബാധിതര്‍ക്കുള്ള കിറ്റുമായെത്തിയവർ ഇടപെട്ട് ശശിയെ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്‍ററിലേക്ക് മാറ്റി. എന്നാൽ പിന്നീട് ന്യുമോണിയ ബാധിച്ചതോടെ ശശിയുടെ ആരോഗ്യനില വഷളായി. മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാര്‍ഡുതല ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തി. കാളിക്കുട്ടിയാണ് മാതാവ്. ഭാര്യ: സിജ. മകന്‍: സായൂജ്.

   അതേസമയം കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,72,72,376 സാമ്പിളുകളാണ് പരിശോധിച്ചത്.
   Also Read- മാതാപിതാക്കൾ കോവിഡ് പോസിറ്റീവ്; ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ് കോൺസ്റ്റബിൾ

   യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 123 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി.

   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2676 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4580, എറണാകുളം 4340, കോഴിക്കോട് 3836, തിരുവനന്തപുരം 3287, തൃശൂര്‍ 3257, പാലക്കാട് 1330, കൊല്ലം 2875, കോട്ടയം 2369, ആലപ്പുഴ 2451, കണ്ണൂര്‍ 1906, പത്തനംതിട്ട 1188, ഇടുക്കി 1035, കാസര്‍ഗോഡ് 931, വയനാട് 871 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
   Published by:Anuraj GR
   First published:
   )}