നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചത് കോവിഡ് മൂലമല്ല; അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാൽ നടപടിയെന്ന് കളക്ടര്‍

അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

corona

corona

 • Share this:
  കോട്ടയം: കോട്ടയത്ത് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചത് കോവിഡ് മൂലമല്ലെന്ന് ആരോഗ്യവകുപ്പ്. കോട്ടയം ചെങ്ങളത്ത് രണ്ടാം ഘട്ടത്തിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ശശിധരനാണ് മരിച്ചത്. നിരീക്ഷണത്തിൽ ഉണ്ടായതിനാൽ തന്നെ കോവിഡ് ആണോ എന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ മരണകാരണം കോവിഡ് അല്ലെന്ന് കോട്ടയം ജില്ലാ കള്കടർ പറഞ്ഞു.

  ചെങ്ങന്നൂരിൽ മരിച്ച ആൾക്കും കോവിഡ് ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചത്. രണ്ടുപേരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പക്ഷാഘാതവും ഹൃദയാഘാതവും ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ. രക്തത്തിലെ അണുബാധയെ തുടർന്നുള്ള സെപ്റ്റിസീമിയ ആണ് മരണകാരണം.

  അതേസമയം ചെങ്ങളം സ്വദേശിയുടെ മരണത്തിൽ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ(പ്രൈമറി കോണ്‍ടാക്ട്) യുവാവിന്‍റെ പിതാവാണ് മരിച്ചത്. അതുകൊണ്ടു തന്നെ മകനും സെക്കന്‍ഡറി കോണ്‍ടാക്ട്സ് പട്ടികയില്‍ ഉള്‍പ്പെട്ട ഇദ്ദേഹവും ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. ഇരുവരിലും വൈറസ് ബാധയുടെ യാതൊരു ലക്ഷണവും കണ്ടെത്തിയിട്ടില്ല.

  മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുകയും കൊറോണ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുന്നതിന് സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെതിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ജനങ്ങളില്‍ ഭീതി പരത്തുന്ന രീതിയില്‍ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
  You may also like:COVID 19 | വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് [NEWS]COVID 19| പത്തനംതിട്ടയിൽ 10 കേസുകൾ കൂടി നെഗറ്റീവ്; കലക്ടർ P B നൂഹ്; [VIDEO]COVID 19 LIVE Updates: ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTO]
  Published by:user_49
  First published:
  )}