നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | ഇന്ത്യൻ ഹോക്കി താരം മൻദീപ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു

  COVID 19 | ഇന്ത്യൻ ഹോക്കി താരം മൻദീപ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു

  ദേശീയ ടീമിൽ കോവിഡ് ബാധിക്കുന്ന ആറാമത്തെ താരമാണ് മൻദീപ് സിങ്.

  Mandeep Singh (Photo Credit: Getty Images)

  Mandeep Singh (Photo Credit: Getty Images)

  • Share this:
   ഇന്ത്യൻ ഹോക്കി താരം മൻദീപ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. ദേശീയ ടീമിൽ കോവിഡ് ബാധിക്കുന്ന ആറാമത്തെ താരമാണ് മൻദീപ് സിങ്. മൻദീപ് അടക്കം ആറ് താരങ്ങളും ബാംഗ്ലൂരിൽ ചികിത്സയിലാണെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) അറിയിച്ചു.

   ബാംഗ്ലൂരിലെ സായിയുടെ ദേശീയ ക്യാമ്പിലാണ് ഇരുപത് ഹോക്കി താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയത്. ഇദ്ദേഹത്തിന് ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും സായ് അറിയിച്ചു.

   ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോക്കി താരങ്ങൾ സായ് സെന്ററിൽ മടങ്ങിയെത്തിയത്. നേരത്തേ ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
   You may also like:ഇഐഎ സമയപരിധി നാളെ അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]

   സുകേന്ദർ കുമാർ, ജസ്കരൺ സിങ്, വരുൺ കുമാർ, കൃഷ്ണൻ ബഹദൂർ പഥക് എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റു താരങ്ങൾ. താരങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമാണ് എല്ലാവർക്കും ഉണ്ടായിരുന്നതെന്നും ഡോക്ടർമാർ അറിയിച്ചു.

   ഓഗസ്റ്റ് 20 ന് ദേശീയ ക്യാമ്പ് ആരംഭിക്കാനിരിക്കേയാണ് കൂടുതൽ താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.
   Published by:Naseeba TC
   First published:
   )}