ആഘോഷങ്ങളില്ല; വിവാഹം ലളിതമാക്കാൻ തീരുമാനിച്ച് മണികണ്ഠൻ ആചാരി

പ്രളയത്തെ അതിജീവിച്ച മലയാളികൾ കൊറോണ വൈറസിനെയും അതിജീവിക്കുമെന്നും മണികണ്ഠൻ പറയുന്നു.

News18 Malayalam | news18-malayalam
Updated: March 25, 2020, 1:36 PM IST
ആഘോഷങ്ങളില്ല; വിവാഹം ലളിതമാക്കാൻ തീരുമാനിച്ച് മണികണ്ഠൻ ആചാരി
Manikandan Achari
  • Share this:
കമ്മട്ടിപ്പാടത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട ബാലൻചേട്ടനായി മാറിയ മണികണ്ഠൻ ആചാരി വിവാഹിതനാകുന്നു. വധു മരട് സ്വദേശി അഞ്ജലി. ഏപ്രില്‍ 26ന് ആഘോഷമായി വിവാഹം നടത്താനായിരുന്നു തീരുമാനം.

കോവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ ലോകം നിൽക്കുമ്പോള്‍ ആ ആഘോഷമത്രയും മാറ്റിവയ്ക്കാൻ ഇരുവരും തീരുമാനിച്ചു. തീയതി മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. ആളുകളെയും ക്ഷണിച്ചുതുടങ്ങി.

ഇതിനിടയാണ് കേരളത്തെയും പ്രതിസന്ധിയിലാക്കി കോവിഡ് പടരുന്നത്. വിവാഹം മാറ്റിവക്കണമോ എന്ന ആലോചനയുണ്ടായെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നു. സർക്കാർ നൽകുന്ന നിർദേശം പാലിക്കണമെന്ന് മണികണ്ഠൻ ആചാരി പറയുന്നു.

നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് നാട് കടന്നുപോകുന്നത്. ഈ അവസരത്തിൽ സർക്കാരിനോട് ഐക്യപ്പെടണം. പ്രളയത്തെ അതിജീവിച്ച മലയാളികൾ കൊറോണ വൈറസിനെയും അതിജീവിക്കുമെന്നും മണികണ്ഠൻ പറയുന്നു.

ദീര്‍ഘനാൾ നീണ്ടപ്രണയത്തിനൊടുവിലാണ് അഞ്ജലിയെ മണികണ്ഠൻ ജീവിത സഖിയാക്കുന്നത്. തൃപ്പുണിത്തുറയിൽ ലളിതമായി നടക്കുന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 25, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading