നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| റൂട്ട്മാപ്പ് ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ പലരും ആത്മഹത്യ ഭീഷണി മുഴക്കി; ചിലർ പൊട്ടിത്തെറിച്ചു: ആരോഗ്യമന്ത്രി

  COVID 19| റൂട്ട്മാപ്പ് ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ പലരും ആത്മഹത്യ ഭീഷണി മുഴക്കി; ചിലർ പൊട്ടിത്തെറിച്ചു: ആരോഗ്യമന്ത്രി

  അവരുടെ സ്വകാര്യതമാനിക്കേണ്ടതുണ്ട്. പക്ഷേ രോഗവ്യാപനം തടയാൻ മുഴുവൻ റൂട്ട് മാപ്പ് വിവരവും പുറത്ത് വിടേണ്ടതുണ്ടായിരുന്നു എന്നും ആരോഗ്യമന്ത്രി

  ആരോഗ്യമന്ത്രി കെ.കെ. ശൈലജ

  ആരോഗ്യമന്ത്രി കെ.കെ. ശൈലജ

  • Share this:
   തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ മാനസികാരോഗ്യ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളതെന്നാണ് കേരളത്തിന്റെ അനുഭവമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. നിപ കാലത്ത് ലഭിച്ച അനുഭവപാഠമാണ് കോവിഡ് കാലത്ത് കൗൺസലിംഗ് വ്യാപകമാക്കാൻ കഴിഞ്ഞത്.

   കോവിഡ് രോഗികളിൽ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ചിക്തസയെ തന്നെ ബാധിച്ചേക്കും. അതിനാൽ തന്നെ കരുതലോടെയാണ് രോഗികളുമായി ഇടപഴകിയത്.

   റൂട്ട് മാപ്പ് തയ്യാറാക്കാൻ വിവരങ്ങൾ നൽകാൻ പല രോഗബാധിതരും തയ്യാറായില്ല. ചിലർ ആത്മഹത്യ ഭീഷണി വരെ മുഴക്കി. ചില സ്ഥലങ്ങളിൽ എന്തിന് പോയതെന്ന് പറയാൻ മടിച്ചു. കൂടുതൽ ചോദിച്ചാൽ അവിടെ അപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞു.
   TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]
   അവരുടെ സ്വകാര്യതമാനിക്കേണ്ടതുണ്ട്. പക്ഷേ രോഗവ്യാപനം തടയാൻ മുഴുവൻ റൂട്ട് മാപ്പ് വിവരവും പുറത്ത് വിടേണ്ടതുണ്ടായിരുന്നു എന്നും ആരോഗ്യമന്ത്രി പറഞ്ഞു. പിപിഇ കിറ്റ് ഇട്ട് കോവിഡ് രോഗികൾക്ക് കൗൺസലിംഗ് നടത്തിയിരുന്നു.

   കോവിഡ് വന്നതിന് ശേഷം നിരവധി പേർ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായതായി റിപ്പോർട്ട്. കോവിഡ് 19 കാലത്ത്  5 ലക്ഷത്തിലേറെ ആളുകൾക്ക് കൗൺസലിംഗ് നൽകി. ഐസൊലേഷൻ വാർഡിൽ നേരിട്ട് സന്ദർശിച്ചും കൗൺസലിംഗ് നൽകി. ഫോണിലൂടെയും കൗൺസലിംഗ് നൽകി.

   ആരോഗ്യ വകുപ്പും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി സ്‌കൂൾ കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

   എസ്എസ്എൽസി റിസൾട്ടുകൾ കൂടി വരുന്ന സാഹചര്യത്തിൽ സൊക്കോ സോഷ്യൽ പദ്ധതിയാണ് ആരോഗ്യവകുപ്പും, വനിത ശിശുക്ഷേമ വകുപ്പും ചേർന്ന് നടപ്പാക്കുന്നത്. കുട്ടികളുടെ കൗൺസലിംഗിനും ദിശ നമ്പറായ 1056 ൽ വിളിക്കാനാണ് നിർദ്ദേശം.
   First published:
   )}