നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഒറ്റയ്ക്ക് കാറോടിക്കുമ്പോഴും മാസ്‌ക് ധരിക്കണം; മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി

  Covid 19 | ഒറ്റയ്ക്ക് കാറോടിക്കുമ്പോഴും മാസ്‌ക് ധരിക്കണം; മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി

  ഒറ്റയ്ക്ക് കാറോടിക്കവേ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തിയ കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് പ്രതിഭ എം സിങ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്‌ക് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഭിഭാഷകനായ സൗരഭ് ശര്‍മയാണ് ഹൈക്കോടതിയെ സമീപിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. അതേസമയം ഒറ്റയ്ക്ക് കാറോടിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. കാറിനെ പൊതുസ്ഥലമെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. അതിനാല്‍ മാസ്‌ക് ധരിക്കന്നത് വ്യക്തിക്കും ചുറ്റുമുള്ളവര്‍ക്കും സുരക്ഷ നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

   ഒറ്റയ്ക്ക് കാറോടിക്കവേ മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തിയ കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് പ്രതിഭ എം സിങ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്‌ക് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഭിഭാഷകനായ സൗരഭ് ശര്‍മയാണ് ഹൈക്കോടതിയെ സമീപിച്ചത്. 'നിങ്ങള്‍ തനിച്ചാണെങ്കിലും മാസ്‌ക് ധരിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്. അത് നിങ്ങളുടെ സുരക്ഷയ്ക്കയാണ്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും മാസ്‌ക് ധരിക്കണം'കോടതി വ്യക്തമാക്കി.

   എല്ലാ ശാസ്ത്രജ്ഞന്‍മാരുടെയും സര്‍ക്കാരുകളുടെയും നിര്‍ദേശമാണ് കോവിഡിനെതിരെ സുരക്ഷിതമായിരിക്കാന്‍ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യമാണ് മാസ്‌ക് ധരിക്കുക എന്നത്. കോവിഡ് പോലുള്ള പകര്‍ച്ചവ്യാധിക്ക് എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും രോഗം പരത്തനാവുമെന്നും ഹൈക്കോടതി പറഞ്ഞു.

   Also Read- Covid 19 | സാമൂഹിക അകലം പാലിക്കുന്നതിനേക്കാൾ ഫലപ്രദം വെന്റിലേഷനും മാസ്‌ക് ഉപയോഗവും

   അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ എട്ടിന് എല്ലാ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 11 സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ആശങ്കജനകമായി തുടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. അതേസമയം അടുത്ത നാല് ആഴ്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണെന്ന് കേന്ദ്രം അറിയിച്ചു. കോവിഡ് കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം പ്രൊഫസര്‍ വിനോദ് കെ പോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

   സ്ഥിതിഗതികള്‍ നിസ്സാരമായി കാണരുതെന്ന് വിനോദ് കെ പോള്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് സ്ഥിതി വഷളായെന്നും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ വേഗത കഴിഞ്ഞതവണത്തേതിനേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാല് ആഴ്ച രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

   ഇന്ത്യയില്‍ ലഭ്യമായ വാക്‌സിനുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും യാതൊരു മടിയും കൂടാതെ വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് സ്ഥിതി ഗൗരവമായി കാണാനും മാസ്‌ക് ധരിക്കാനും പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും വിനോദ് കെ പോള്‍ ആവശ്യപ്പെട്ടു. അതേസമയം കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

   മഹാരാഷ്ട്ര യില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വളരെകുറവായതിനാല്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോവിഡ് ടെസ്റ്റ് 70 ശതമാനമോ അതില്‍ കൂടുതലായി നടത്താനോ ആണ് കേന്ദ്രം നിര്‍ദേശിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഛത്തീസ്ഗഢിലെ സ്ഥിതിയും വളരെ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ആറു ശതമാനവും രാജ്യത്തെ മൊത്തം മൂന്ന് ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഛത്തീസ്ഗഢില്‍ നിന്നാണ്.

   ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ദിവസേനയുള്ള കോവിഡ് കേസുകളുടെ വര്‍ദ്ധനവും മരണങ്ങളും വലിയവെല്ലുവിളി ഉയര്‍ത്തുന്നു. രാജ്യത്ത് സജീവമായ കേസുകളില്‍ 58 ശതമാനവും മരണങ്ങളില്‍ 34 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. അതേസമയം ഛത്തീസ്ഗഢിലെയും പഞ്ചാബിലെയും കോവിഡ് മരണസംഖ്യ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}