നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല; കുട്ടികളിലെ കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

  അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല; കുട്ടികളിലെ കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

  പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.

   ആറു മുതല്‍ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാസ്‌ക് ധരിക്കാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം കോവിഡ് ബാധിച്ച ലക്ഷണങ്ങളില്ലാത്ത കുട്ടികളിലെ സ്റ്റിറോയ്ഡ് ഉപയോഗം ശുപാര്‍ശ ചെയ്യുന്നില്ല.

   18 വസയസില്‍ താഴെയുള്ളവരില്‍ റെംഡെസിവിര്‍ ഉപയോഗത്തിന് പാര്‍ഷശ്വഫലങ്ങളുണ്ടോ എന്നതില്‍ പഠനം നടക്കുന്നതേയുള്ളൂ അതിനാല്‍ 18 വയസില്‍ താഴെയുള്ളവരില്‍ റെംഡെസിവിര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.

   Also Read-കോവിഡ് രോഗികളുടെ വസ്ത്രങ്ങളും ഉപയോഗിച്ച പി.പി.ഇ കിറ്റുകളും ആശുപത്രിക്ക് പുറത്ത് ഉപേക്ഷിച്ച നിലയിൽ

   അതേസമയം കോവിഡ് രണ്ടാം തരംഗത്തില്‍ ദൈനംദിന രോഗികളുടെ എണ്ണവും മരണനിരക്കും കുറഞ്ഞു വരുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തെക്കുറിച്ചുള്ള ഉത്കണ്ഠയിലാണ് രാജ്യം. കുട്ടികളെയാണ് മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുകയെന്നാണ് വിദഗ്ദരുടെ അഭിപ്രായവും. ഈ സാഹചര്യത്തില്‍ കൂടിയാണ് കുട്ടികള്‍ക്കിടയിലെ കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പട്ടിക ബുധനാഴ്ച രാത്രി കേന്ദ്രം പുറത്തിറക്കിയത്. കുട്ടികളില്‍ ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ ഉപയോഗിക്കുന്നതിനെതിരെയാണ് ആരോഗ്യ സേവന ഡയറക്ടറേറ്റ് ജനറല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത്.

   നിലവില്‍, കുട്ടികള്‍ക്ക് കൊറോണയുടെ ഇത്തരം ഭീഷണികളൊന്നും നിര്‍ദ്ദേശിക്കാന്‍ വിവരങ്ങളില്ലെന്ന് ദേശീയ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്സുമായി ബന്ധപ്പെട്ട ഇന്ത്യയിലെ മികച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അതിനിടയിലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വന്നിരിക്കുന്നത്. രണ്ടാം തരംഗസമയത്ത് രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 60-70 ശതമാനം കുട്ടികള്‍ക്ക് ഒന്നുകില്‍ രോഗാവസ്ഥയോ പ്രതിരോധശേഷി കുറവോ ഉള്ളവരാണെന്നും ആരോഗ്യമുള്ള കുട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റാക്കാതെ തന്നെ നേരിയ അസുഖം വന്ന് സുഖപ്പെട്ടുവെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

   Also Read-ബംഗളൂരുവിൽ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ച് സന്നദ്ധ പ്രവർത്തകർ; തിരിച്ചറിയൽ രേഖ ഇല്ലാത്തവർക്കും വാക്സിൻ

   കേന്ദ്ര സര്‍ക്കാര്‍ കുട്ടികള്‍ക്കായി പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:

   നേരിയ രോഗം
   - അണുബാധയില്ലാത്തതും നേരിയ തോതിലുള്ള അണുബാധയുള്ളപ്പോഴും സ്റ്റിറോയിഡുകള്‍ ദോഷകരമാണ്, കൂടാതെ തെറാപ്പി അല്ലെങ്കില്‍ രോഗപ്രതിരോധത്തിന് ആന്റിമൈക്രോബയലുകള്‍ ശുപാര്‍ശ ചെയ്യുന്നില്ല.

   - എച്ച്ആര്‍സിടി ഇമേജിംഗിന്റെ ആവശ്യമായ ഉപയോഗം ശുപാര്‍ശ ചെയ്യുന്നു.

   - നേരിയ രോഗമുള്ളവര്‍ക്ക് പനിയും തൊണ്ടവേദനയുമുള്ളപ്പോള്‍ പാരസെറ്റമോള്‍ 10-15 മി.ഗ്രാം അല്ലെങ്കില്‍ കൃത്യമായ ഡോസ് ഓരോ 4 മുതല്‍ 6 മണിക്കൂറിലും നല്‍കാം. ചുമയുള്ള, പ്രായമായ കുട്ടികളിലും കൌമാരക്കാരിലും ചെറിയ ചൂടുള്ള ഉപ്പുവെള്ളം ശുപാര്‍ശ ചെയ്യുന്നു.

   മിതമായ രോഗം
   - മിതമായ രോഗബാധ അല്ലെങ്കില്‍ അണുബാധയുണ്ടെങ്കില്‍, ഉടനടി ഓക്‌സിജന്‍ തെറാപ്പി ആരംഭിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു.

   - മിതമായ രോഗമുള്ള എല്ലാ കുട്ടികളിലും കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ ആവശ്യമില്ല; അവ അതിവേഗം വര്‍ദ്ധിച്ചുവരുന്ന രോഗങ്ങളില്‍ നല്‍കാം, കൂടാതെ ആന്റിഗോഗുലന്റുകളും നിര്‍ദ്ദേശിക്കുന്നു.

   കടുത്ത രോഗം
   - കുട്ടികള്‍ക്കിടയിലെ ഗുരുതരമായ കേസുകളില്‍, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം വികസിക്കുകയാണെങ്കില്‍, ആവശ്യമായ കാര്യങ്ങള്‍ നടത്തണം.

   - വിറയല്‍ കൂടുകയാണെങ്കില്‍, ആവശ്യമായ കാര്യങ്ങള്‍ ആരംഭിക്കണം. സൂപ്പര്‍ഡെഡ് ബാക്ടീരിയ അണുബാധയുടെ തെളിവുകള്‍ അല്ലെങ്കില്‍ ശക്തമായ സാന്നിധ്യത്തെക്കുറിച്ചുള്ള സംശയം ഉണ്ടെങ്കില്‍ ആന്റിമൈക്രോബയലുകള്‍ നല്‍കണം. കുട്ടികളുടെ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതെ വന്നാല്‍ അവയവ പിന്തുണയും ആവശ്യമായി വന്നേക്കാം.
   Published by:Jayesh Krishnan
   First published:
   )}