• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് അതിവ്യാപനം തടയാൻ എറണാകുളത്ത് വലിയ ഒരുക്കങ്ങൾ

Covid 19 | കോവിഡ് അതിവ്യാപനം തടയാൻ എറണാകുളത്ത് വലിയ ഒരുക്കങ്ങൾ

കോവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്ക്  അവരുടെ പ്രദേശത്ത് തന്നെ ചികിത്സ ലഭ്യമാക്കുകയാണ് ലക്‌ഷ്യം

എറണാകുളത്തെ കോവിഡ് ഫസ്റ്റ്ലൈൻ സെന്ററിലെ കാഴ്ച

എറണാകുളത്തെ കോവിഡ് ഫസ്റ്റ്ലൈൻ സെന്ററിലെ കാഴ്ച

  • Last Updated :
  • Share this:
കൊച്ചി: കോവിഡ് 19 രോഗത്തിന്റെ അതിവ്യാപനമുണ്ടായാൽ നേരിടാന്‍ ഒരുങ്ങി എറണാകുളം ജില്ലയിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകൾ (എഫ്.എല്‍.ടി.സി).

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഇതുവരെ തയ്യാറായിട്ടുള്ളത് 142 എഫ്.എല്‍.ടി.സികളാണ്. ഇവിടങ്ങളിൽ 7,887 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 600 മുതല്‍ 800 കിടക്കകൾ വിവിധ കേന്ദ്രങ്ങളിലായി ഉടന്‍ സജ്ജമാകും. 10,000 കിടക്കകളാണ് വിവിധ എഫ്.എല്‍.ടി.സികളിലായി ജില്ലയില്‍ സജ്ജമാക്കുവാന്‍ ലക്ഷ്യമിടുന്നത്.

TRENDING:ശിവശങ്കർ എൻ.ഐ.എ ഓഫീസിലെത്തി; ചോദ്യംചെയ്യലിന് പ്രത്യേക സംഘം[NEWS]സ്വപ്ന സുരേഷിന്റെ നിയമനം: എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്[NEWS]കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു[NEWS]

കോവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്ക്  അവരുടെ പ്രദേശത്ത് തന്നെ ചികിത്സ ലഭ്യമാക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലൂടെ. മുഴുവന്‍ സമയ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുള്ള ഈ കേന്ദ്രങ്ങളില്‍ ആംബുലന്‍സ് സേവനവും ഉണ്ടാകും. ഏതെങ്കിലും രോഗിക്ക് രോഗം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ ഉടനടി മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്തുകൾ, മുന്‍സിപ്പാലിറ്റികൾ, കോര്‍പ്പറേഷന്‍ എന്നീ  തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് എഫ്.എല്‍.ടി.സികളുടെ നടത്തിപ്പ് ചുമതല. നിലവില്‍ ജില്ലയില്‍ ഒന്‍പത് എഫ്.എല്‍.ടി.സികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ ചികിത്സയിലുള്ളത് 563 പേരാണ്. ജില്ലയില്‍ എഫ്.എല്‍.ടി.സികളുടെ മേല്‍നോട്ടം നടത്തുന്നത് കളക്ട്രേറ്റിലെ ജില്ലാ അടിയന്തരകാര്യഘട്ട നിര്‍വ്വഹണ കേന്ദ്രത്തിലാണ്.



ജില്ലയിലെ എഫ്.എല്‍.ടി.സികളും രോഗികളും

  • അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്റർ, അങ്കമാലി : 153

  • സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റർ, നെടുമ്പാശ്ശേരി : 94

  • രാജഗിരി ഹോസ്റ്റൽ, കളമശ്ശേരി : 61

  • സെന്റ് ആന്റണീസ് ചര്‍ച്ച്, ചെല്ലാനം : 5

  • എം.ആര്‍.എസ്, കീഴ്മാട്: 7

  • ന്യുവാല്‍സ്, കളമശ്ശേരി: 116

  • എസ്.ഡി. കോണ്‍വന്റ്, തൃക്കാക്കര : 42

  • ഇ.എം.എസ് ഓഡിറ്റോറിയം, പെരുമ്പാവൂര്‍: 74

  • എസ്.ഡി. കോണ്‍വെന്റ്, ചുണങ്ങംവേലി: 11

Published by:meera
First published: