• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| കേരളത്തില്‍ നിന്ന് മെഡിക്കൽ സംഘം മുംബൈയിലേയ്ക്ക്; ആദ്യഘട്ടത്തിൽ 50 ഡോക്ടർമാരും 100 നഴ്സുമാരും

COVID 19| കേരളത്തില്‍ നിന്ന് മെഡിക്കൽ സംഘം മുംബൈയിലേയ്ക്ക്; ആദ്യഘട്ടത്തിൽ 50 ഡോക്ടർമാരും 100 നഴ്സുമാരും

സന്നദ്ധ സേവനത്തിന് തയ്യാറുള്ള സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനമാണ് ഉപയോഗിക്കുക

Representative Image. (Reuters)

Representative Image. (Reuters)

  • Share this:
    തിരുവനന്തപുരം: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിന് അടുത്ത് എത്തിക്കഴിഞ്ഞു. മരണം 1500 കടന്നു. പല ആശുപത്രികളിലും ഡോക്ടർമാരൊ, നഴ്സുമാരൊ ഇല്ല. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്ന് മെഡിക്കൽ സംഘം മുംബൈയിലേയ്ക്ക് പോകാൻ ഒരുങ്ങുന്നത്.

    സന്നദ്ധ സേവനത്തിന് തയ്യാറായ സ്വകാര്യ മേഖലയിലെ ഡോക്ടർമാരെയും, നഴ്സുമാരെയും ഉൾപ്പെടുത്തിയാകും സംഘം മുംബൈയിലേയ്ക്ക് പോകാൻ ഒരുങ്ങുന്നത്.
    കാസർഗോഡേയ്ക്ക് പോയ ആദ്യ മെഡിക്കൽ സംഘത്തെ നയിച്ച തിരുവനന്തപുരം മെഡിക്കൽ കൊളേജിലെ ഡോക്ടര്‍ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് മെഡിക്കൽ സംഘം രൂപീകരിക്കുന്നത്. മുംബൈ കോർപറേഷന് കീഴിലെ ആശുപത്രിയിലാകും സേവനം നൽകുന്നത്.
    TRENDING:ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ[NEWS]LockDown|വിവാഹം നീണ്ടുപോകുന്നു; ക്ഷമനശിച്ച വധു വീട്ടിൽ നിന്ന് ഒളിച്ചോടി; 80 കിലോമീറ്റർ നടന്ന് വരന്റെ അടുത്തെത്തി[NEWS]Eid-ul-Fitr 2020: നോമ്പിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ; ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്[NEWS]
    ആദ്യഘട്ടത്തിൽ 50 ഡോക്ടർമാരും, 100 നഴ്സുമാരും അടങ്ങുന്ന സംഘത്തെ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സന്നദ്ധ സേവനത്തിന് തയ്യാറുള്ള സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനമാണ് ഉപയോഗിക്കുക.

    സുരക്ഷിതമായ യാത്രയും, താമസവും, ഭക്ഷണവും എല്ലാം ആരോഗ്യപ്രവർത്തകർക്ക് ലഭിക്കും. സംഘത്തിന്റെ ഭാഗമാകാൻ തയ്യാറുള്ള ആരോഗ്യപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാനാണ് നിർദ്ദേശം. സേവനത്തിന് തയ്യാറുള്ള ആരോഗ്യപ്രവർത്തകർ ഈ നമ്പറുകളിൽ ബന്ധപ്പെടണം. നഴ്സുമാർ  ബന്ധപ്പെടേണ്ടത് - 8921491679, 8157806508 ഡോക്ടർമാർ ബന്ധപ്പെടേണ്ടത് - 8943448834
    Published by:user_49
    First published: