News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 20, 2020, 7:31 PM IST
മരിച്ച സുനിൽ
കണ്ണൂർ: ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരൻ സുനിലിന്റെ മരണത്തിൽ സംശയങ്ങളുയർത്തി കുടുംബം. കണ്ണൂർ മെഡിക്കൽ കോളജിൽ നിന്ന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. തന്നെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് ഐ.സി.യുവിൽ നിന്ന് സുനിൽ പറയുന്നതിന്റെ ഫോൺ രേഖകളും കുടുംബം പുറത്തുവിട്ടു.
കഴിഞ്ഞ 14-ാം തീയതിയാണ് പനിയെത്തുടർന്ന് മട്ടന്നൂർ എക്സൈസ് ഓഫീസിലെ ഡ്രൈവറായ സുനിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നത്. പിന്നീട് അവിടെ നിന്ന് മെഡിക്കൽ കോളജിൽ പ്രവേശിക്കുമ്പോൾ കാര്യമായ അവശത ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ കെ.പി. സുമേഷ് പറയുന്നു. സുനിലിന്റെ മരണത്തിൽ സംശയമുണ്ടെന്ന് ഇളയച്ചൻ കെ.പി. മധു ആരോപിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും കുടുംബാംഗങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു.
TRENDING:Gold Price| സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ് [NEWS]
ഐ.സി.യുവിൽ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് സുനിൽ സഹോദരൻ സുമേഷിനെ ഫോണിൽ വിളിച്ചറിയിച്ചു. കോവിഡ് സംബന്ധിച്ച് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കുടുംബത്തിന് ബന്ധപ്പെട്ട ഡോക്ടറെയോ അധികൃതരെയോ പരാതി അറിയിക്കാനായില്ല.
മറ്റ് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന നല്ല കായിക ശേഷിയുള്ള 28കാരന്റെ മരണം നേരത്തെ തന്നെ ആശങ്കയുയർത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 18നാണ് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ രാവിലെ 9.55ന് സുനിൽ മരിച്ചത്.
കുടുംബത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായില്ല. എന്നാൽ പരാതി കിട്ടിയാൽ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. സുനിലിന് ആവശ്യമായ എല്ലാ ചികിത്സയും നൽകിയെന്നാണ് പതിനെട്ടാം തീയതി പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്.
തീവ്രത കൂടിയ വൈറസ് ബാധയേറ്റിരിക്കാം എന്ന സംശയമാണ് ആരോഗ്യവകുപ്പ് ആദ്യഘട്ടത്തിൽ മുന്നോട്ടുവച്ചത്. മട്ടന്നൂർ ഓഫീസിലെ എക്സൈസ് ഡ്രൈവറായിരുന്ന സുനിലിന് എങ്ങനെ രോഗബാധയുണ്ടായി എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല.
Published by:
user_57
First published:
June 20, 2020, 7:16 PM IST