HOME » NEWS » Corona » MENSTRUATION PREGNANCY LACTATION AND COVID VACCINATION AA

ആർത്തവവും ഗർഭധാരണവും മുലയൂട്ടലും; കോവിഡ് വാക്സിനെക്കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാം

വോക്ക്ഹാർഡ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആയ ഡോ. ഗന്ധാലിയുമായി സംസാരിച്ച് പൊതുവായ ചില സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് ന്യൂസ് 18.

News18 Malayalam | news18-malayalam
Updated: April 28, 2021, 12:06 PM IST
ആർത്തവവും ഗർഭധാരണവും മുലയൂട്ടലും; കോവിഡ് വാക്സിനെക്കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാം
പ്രതീകാത്മക ചിത്രം
  • Share this:
പ്രിയ ലാദ്

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മെയ് 1 മുതൽ കോവിഡ് വാക്സിൻ ലഭിച്ചു തുടങ്ങും. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ നിരവധി സംശയങ്ങൾ വ്യാപകമാണ്. ആർക്കൊക്കെ കോവിഡ് വാക്സിൻ സ്വീകരിക്കാം, ആരൊക്കെ സ്വീകരിക്കരുത് എന്നതിനെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വോക്ക്ഹാർഡ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആയ ഡോ. ഗന്ധാലിയുമായി സംസാരിച്ച് പൊതുവായ ചില സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് ന്യൂസ് 18.

ആർത്തവസമയത്ത് എനിക്ക് വാക്സിൻ സ്വീകരിക്കാമോ?
ആർത്തവ സമയത്ത് ഹോർമോൺ വ്യതിയാനം സംഭവിക്കുന്നുണ്ട്. എന്നാൽ ശരീരത്തിന്റെ രോഗപ്രതിരോധം വർഷങ്ങളായി രൂപപ്പെട്ടു വന്നിട്ടുള്ള ഒന്നാണ്. അത് ഒരു ദിവസം കൊണ്ട് ഉടലെടുക്കുന്നതോഇല്ലാതാകുന്നതോ ആയ ഒന്നല്ല. ആർത്തവ സമയത്ത് വ്യായാമം ചെയ്യുന്നതിൽ പോലും യാതൊരു പ്രശ്നവുമില്ല. മറ്റു ശാരീരിക അധ്വാനങ്ങളിലും ഏർപ്പെടാം. അതിനാൽ, ഈ സമയത്ത് ധൈര്യമായി വാക്സിനും സ്വീകരിക്കാവുന്നതാണ്.

Also Read പ്രമേഹരോഗിയായ 75കാരി കോവിഡ്‌ മുക്തയായി; പ്രതിസന്ധിയ്ക്കിടയിലും പ്രതീക്ഷ നൽകുന്ന വാർത്ത

ആർത്തവ സമയത്ത് വാക്സിൻ സ്വീകരിച്ചാൽ വയറു വേദന ഉണ്ടാകുമോ?
വാക്സിന് ചില പാർശ്വഫലങ്ങൾ ഉണ്ടാകും. കാല് വേദന, ചെറിയ പനി, തലവേദന, കുളിര്, ശരീര വേദന, വയറു വേദന തുടങ്ങിയവ അവയിൽ ചിലതാണ്. ഇത് ആർത്തവമുള്ളവർക്ക് മാത്രമല്ല എല്ലാവർക്കും അനുഭവപ്പെട്ടേക്കാം. അതിനാൽ വാക്സിൻ സ്വീകരിച്ചതിന് ശേഷം വീട്ടിൽ തന്നെ വിശ്രമിക്കുകയുംധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. ഡോക്റ്ററുടെ നിർദ്ദേശപ്രകാരം വേണമെങ്കിൽ പാരസെറ്റമോൾ കഴിക്കാം.

ആർത്തവ സമയത്ത് തളർച്ച അനുഭവപ്പെടുന്നവർ വാക്സിൻ സ്വീകരിച്ചാൽ അത് കൂടുമോ? വാക്സിനേഷൻ കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമോ?
ആർത്തവ സമയത്ത് രക്തസമ്മർദ്ദം കുറഞ്ഞേക്കാം. അത്തരം സാഹചര്യത്തിൽ നന്നായി വെള്ളം കുടിക്കുക. എനർജി ഡ്രിങ്ക്, നാരങ്ങ വെള്ളം എന്നിവയും കുടിയ്ക്കാം. വാക്സിൻ സ്വീകരിക്കാൻ പോകുന്നതിന് മുമ്പ് ഭക്ഷണം കഴിക്കണം.

കൊറോണ വാക്സിൻ ഫെർട്ടിലിറ്റിയെ ബാധിക്കുമോ?
ഓരോ സ്ത്രീയുടെയും ഫെർട്ടിലിറ്റി അവരുടെ അണ്ഡാശയം, ഗർഭപാത്രം, ചില ഹോർമോണുകൾ എന്നിവയെയെല്ലാമാണ് ആശ്രയിച്ചിരിക്കുന്നത്. കൊറോണ വാക്സിൻ അതിനെ ബാധിക്കില്ല. വാക്സിനേഷന് ശേഷം പ്രെഗ്നൻസിയ്ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല.

Also Read 18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്ക് ഇന്ന് മുതല്‍ വാക്സിൻ രജിസ്ട്രേഷൻ; മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

കൊറോണ വാക്സിൻ സ്വീകരിച്ചതിന് ശേഷം എത്ര നാൾ കഴിഞ്ഞ് ഗർഭം ധരിക്കാം?
ആദ്യത്തെ ഡോസ്എടുത്തതിന് ശേഷം ആറ് ആഴ്ചയ്ക്കും എട്ടാഴ്ചയ്ക്കും ഇടയിലാണ് രണ്ടാം ഡോസ്എടുക്കേണ്ടത്. അതിനുശേഷം ഗർഭധാരണം നടത്താം.

ഗർഭിണികൾക്ക് കൊറോണ വാക്സിൻ സ്വീകരിക്കാമോ?
പ്രെഗ്നൻസിയിൽ കോവിഡ് വാക്സിൻ യാതൊരു പാർശ്വഫലവും ഉണ്ടാക്കില്ല. ഈ സമയത്ത് വാക്സിനേഷൻ മികച്ച ഫലം നൽകുന്നുണ്ടെന്ന് ഓക്സ്ഫോർഡിലെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രെഗ്നൻസിയിൽ വാക്സിൻ തീർത്തും സുരക്ഷിതമാണ്.

മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ സ്വീകരിക്കാമോ?
മുലയൂട്ടുന്ന സമയത്ത് വാക്സിൻ സ്വീകരിക്കാം. വാക്സിനേഷൻ മൂലം രക്തത്തിൽ ഉണ്ടാകുന്ന ആന്റിബോഡികളുടെ ചെറിയൊരു ഭാഗം മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തിലേക്കും എത്തും. അത് കുഞ്ഞിനുംസുരക്ഷ നൽകും. എന്നാൽ, ഈ സമയത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതിന് ശേഷം മാത്രം കുഞ്ഞിന് മുലപ്പാൽ നൽകുക.

പി സി ഓ ഡി ഉള്ളവർക്ക് വാക്സിൻ എടുക്കാമോ?
തീർച്ചയായും വാക്സിൻ സ്വീകരിക്കാം. പി സി ഓ ഡിയുടെഭാഗമായി സ്ത്രീകളിൽ രക്തത്തിലെപഞ്ചസാരയുടെ അളവ് കൂടുക, ഭാരം കൂടുക, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇവ കുറയ്ക്കാനും കോവിഡ് വാക്സിൻ സഹായിക്കും.
Published by: Aneesh Anirudhan
First published: April 28, 2021, 12:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories