Expats Return : ദോഹയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന യാത്രക്കാർ അറിയാൻ

യാത്രക്കാർ എല്ലാവരും ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുക. തിരുവനന്തപുരം ജില്ലക്കാർ കരുതൽ ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യുക.

News18 Malayalam | news18-malayalam
Updated: May 12, 2020, 11:03 PM IST
Expats Return : ദോഹയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന യാത്രക്കാർ അറിയാൻ
flight
  • Share this:
ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കെത്തുന്ന വിമാനത്തിൽ വരുന്ന യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

1. യാത്രക്കാർ എല്ലാവരും ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുക.

2. തിരുവനന്തപുരം ജില്ലക്കാർ കരുതൽ ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യുക.

3. വിമാനത്തിൽ വന്നിറങ്ങിയ യാത്രക്കാരെ ജില്ലാടിസ്ഥാനത്തിൽ 20 പേരടങ്ങുന്ന സംഘങ്ങളാക്കി സാമൂഹിക അകലം ഉറപ്പുവരുത്തി ടെർമിനലിലേക്ക് കൊണ്ടുവരുന്നു.

4. പാസഞ്ചർ ബേയിൽ എത്തിയ ശേഷം സാമൂഹിക അകലം ഉറപ്പുവരുത്താനായി അടയാളപ്പെടുത്തിയിട്ടുള്ള മാർക്കിങ്ങുകളിൽ വരിനിൽക്കുന്നു.

TRENDING:#AatmanirbharBharat: 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർഭാരത്; ലോകത്തെ ഏറ്റവും വലിയ കോവിഡ് പാക്കേജുമായി പ്രധാനമന്ത്രി [NEWS]ബാറുകളിൽ നിന്ന് ഇനി മദ്യം പാഴ്സലായി ലഭിക്കും; അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനം [NEWS]Covid in Kerala | അഞ്ചു പേര്‍ക്കു കൂടി കോവിഡ്; ഇന്ന് നെഗറ്റീവ് കേസുകളില്ല; ചികിത്സയിലുള്ളത് 32 പേര്‍ [NEWS]

5. IEC മെറ്റീരിയലുകൾ കൈപ്പറ്റുകയും Self Reporting Form‌ (SRF)-ൽ വ്യക്തിഗത വിവരങ്ങൾ നൽകി, ക്വറന്റീനിൽ പോകാനുള്ള സത്യവാങ്മൂലം പൂരിപ്പിക്കുകയും ചെയ്യുന്നു.

6. തെർമൽ ഇമേജിങ്ങ് ക്യാമറ സ്കാനിങ്ങിന് വിധേയമാകുന്നു.

7. ശരീര താപനില നിശ്ചിത അളവിൽ കൂടുതലാണെങ്കിൽ പ്രത്യേക വഴിയിലൂടെ ആംബുലൻസിലെത്തിച്ച് ഐസൊലേഷനിലേക്ക് മാറ്റും.

8. താപനില സാധാരണമാണെങ്കിൽ APHO കൗണ്ടറിലുള്ള കൊറോണ ഹെല്പ്ഡെസ്കിലേക്ക് നീങ്ങാം.

9. പൂരിപ്പിച്ച വിവരങ്ങളുടെ പകർപ്പ് കൗണ്ടറിൽ നൽകി ആരോഗ്യപരിശോധനയ്ക്ക് വിധേയമാകുന്നു.

10. ആരോഗ്യപരിശോധനയിൽ മറ്റു രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആംബുലൻസിലെത്തിച്ച് ഐസൊലേഷനിലേക്ക് മാറ്റുന്നു.

11. രോഗലക്ഷണമില്ലാത്തവരെ ഇമ്മിഗ്രേഷൻ കൗണ്ടറിലേക്ക് കൃത്യമായ സാമൂഹിക അകലം പാലിച്ച് പോകാൻ അനുവദിക്കുന്നു.

12. ഇമ്മിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷം ബാഗ്ഗേജുകൾ കൈപ്പറ്റാനുള്ള കൺവെയർ ബെൽറ്റിനടുത്ത് സാമൂഹിക അകലം പാലിച്ച് കാത്തുനിൽക്കാം. ബാഗ്ഗേജുകൾ അണുവിമുക്തമാക്കിയായിരിക്കും പുറത്തേക്ക് വരിക.

13. കസ്റ്റംസ് ക്ലിയറൻസ് ആവശ്യമാണെങ്കിൽ അതിനു വിധേയമായ ശേഷം ജില്ല തിരിച്ചുള്ള ചെക്കിംഗ് കൗണ്ടറിലേക്ക് നീങ്ങുന്നു.

14. എവിടേക്ക്, എങ്ങനെ പോകണമെന്ന് തീരുമാനിച്ച ശേഷം ഈ ചെക്കിംഗ് കൗണ്ടറിൽ സാമൂഹിക അകലം പാലിച്ച് കാത്തിരുന്ന് സർട്ടിഫിക്കറ്റുകൾ കൈപറ്റുന്നു.

15. ടാക്സികളിലോ കെഎസ്ആർടിസി ബസുകളിലോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്ക് പോകാം. അനുവദനീയമായ സാഹചര്യങ്ങളിൽ വീടുകളിലെ ഐസൊലേഷനിലേക്ക് പോകാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

16. മറ്റു ജില്ലകളിലെ യാത്രക്കാർക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സംബന്ധിച്ച തീരുമാനം അതാത് ജില്ലാഭരണകൂടം കൈക്കൊള്ളുന്നതാണ്.

17. യാത്രക്കാർക്ക് റീഫ്രഷ്മെന്റ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

18. ആവശ്യക്കാർക്ക് ബിഎസ്എൻഎല്ലിന്റെ സൗജന്യ സിംകാർഡ് അഞ്ചു മിനിറ്റിനുള്ളിൽ ആക്ടിവേറ്റ് ചെയ്തു വാങ്ങാം.

19. ചെക്കിംഗ് കൗണ്ടറിലെ നടപടികൾ പൂർത്തിയാക്കി സെക്യൂരിറ്റി ഗേറ്റിലൂടെ പുറത്തിറങ്ങുന്നു.

20. വിമാനത്താവളത്തിനുള്ളിലെ നടപടികൾ പൂർത്തിയാകാൻ ഏതാണ്ട് ഒന്നര മണിക്കൂർ വരെ സമയം എടുത്തേക്കാം.

21. പുറത്ത് ഇറങ്ങുന്ന യാത്രക്കാർക്ക് RTO ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ അനുസരിച്ച് യാത്ര തുടങ്ങാം.

22. അംഗപരിമിതർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും വീൽച്ചെയർ സൗകര്യം കൗണ്ടറുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

First published: May 12, 2020, 11:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading