ചീഫ് സെക്രട്ടറിയെ കടകംപള്ളി തിരുത്തി; കടകള്‍ തുറക്കുന്ന ആശയക്കുഴപ്പത്തിന് വ്യക്തത
ചീഫ് സെക്രട്ടറിയെ കടകംപള്ളി തിരുത്തി; കടകള്‍ തുറക്കുന്ന ആശയക്കുഴപ്പത്തിന് വ്യക്തത
കടകൾ തുറക്കുന്നത് രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരിക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നെങ്കിലും രാത്രി വൈകി ഇറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ ൽ രാവിലെ പതിനൊന്നു മുതൽ വൈകിട്ട് അഞ്ചു വരെ മാത്രമേ കടകൾ തുറക്കൂ എന്നായിരുന്നു.
സംസ്ഥാനത്ത് കടകള്‍ തുറക്കുന്നത് സംബന്ധിച്ച് രാവിലെ മുതല്‍ തുടര്‍ന്ന ആശയക്കുഴപ്പത്തിന് വ്യക്തത വന്നു. കാസര്‍കോട് ഒഴികെ മറ്റ് ജില്ലകളിൽ കടകള്‍ കട തുറക്കുന്നത് രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പിഴവ് വന്നതാണ് അദ്ദേഹം പറഞ്ഞു. കടകൾ തുറക്കുന്നത് രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരിക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നെങ്കിലും രാത്രി വൈകി ഇറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ ൽ രാവിലെ പതിനൊന്നു മുതൽ വൈകിട്ട് അഞ്ചു വരെ മാത്രമേ കടകൾ തുറക്കൂ എന്നായിരുന്നു. തുടർന്ന് ചിലയിടങ്ങളിൽ രാവിലെ തുറന്ന കടകൾ അടപ്പിച്ചിരുന്നു. കാസർകോട് കടകൾ തുറക്കുന്നത് രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെയായിരിക്കും. BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.