• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡിനെതിരായ പോരാട്ടമാതൃക; 'വോഗ് വാരിയേഴ്സ്' പട്ടികയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും

കോവിഡിനെതിരായ പോരാട്ടമാതൃക; 'വോഗ് വാരിയേഴ്സ്' പട്ടികയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും

നിപ്പ വൈറസിന് ശേഷം, പൊതുജനാരോഗ്യമെന്ന ലക്ഷ്യവുമായി കൊറോണ വൈറസുമായുള്ള യുദ്ധത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി മുന്നിട്ട് നില്‍ക്കുന്നുവെന്ന് വോഗ് ഇന്ത്യ പറയുന്നു

ആരോഗ്യമന്ത്രി കെ കെ ശൈലജ

ആരോഗ്യമന്ത്രി കെ കെ ശൈലജ

  • Share this:
    കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാന്‍ ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്സ്‌റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് സീരിസില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയും. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ മികവ് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയെ സീരീസിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

    നിപ്പ വൈറസിന് ശേഷം, പൊതുജനാരോഗ്യമെന്ന ലക്ഷ്യവുമായി കൊറോണ വൈറസുമായുള്ള യുദ്ധത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി മുന്നിട്ട് നില്‍ക്കുന്നുവെന്ന് വോഗ് ഇന്ത്യ പറയുന്നു.മഹാവ്യാധിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന തലക്കെട്ടിലാണ് കെ കെ ശൈലജ ടീച്ചറെക്കുറിച്ചുള്ള ലേഖനം.

    ‘ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ കെ ശൈലജ നേരിടുന്നത്. അധ്യാപികയായി കരിയര്‍ ആരംഭിച്ച അവര്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.2018ല്‍ നിപ്പ വൈറസിനെ വിജയകരമായി നേരിടുന്നതിന് സഹായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് അവര്‍ നടത്തിയ മികച്ച ആസൂത്രണങ്ങളും അവയുടെ നടപ്പാക്കലുമാണ്. ഒരിക്കല്‍ കൂടി അവര്‍ ഒരു മഹാമാരിയില്‍ നിന്ന് കേരളത്തെ കരകയറ്റുകയാണ്’-വോഗ് ലേഖനം പറയുന്നു.

    You may also like:IAS പരീക്ഷയേക്കാൾ കടുപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറെന്ന് ചേതൻ ഭഗത്; ചുട്ട മറുപടിയുമായി ഗോവൻ ബ്യൂറോക്രാറ്റ് [NEWS]ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ [NEWS]'ഒഴിപ്പിക്കൽ' 30 വർഷം മുൻപും; ഐ കെ ഗുജ്റാൾ മുതൽ ടൊയോട്ട സണ്ണി വരെ; ചരിത്രത്തിൽ ഇടംനേടിയ 'രക്ഷകർ' [NEWS]

    കോവിഡിനെ പ്രതിരോധിക്കുന്ന കേരളാ മോഡല്‍ പ്രശംസിക്കപ്പെടുന്നുവെന്നും ലേഖനത്തിലുണ്ട്. കൊവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം സമാനതകളില്ലാത്തതാണെന്ന ഐസിഎംആറിന്റെ പ്രതികരണവും ലേഖനത്തിലുണ്ട്. ചിട്ടയായ സമീപനവും പൊതുജനങ്ങളുമായുള്ള ആശയവിനിമയവും ടീം വര്‍ക്കുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞതായും വോഗ് ലേഖനത്തില്‍ പറയുന്നു.

    ഏറ്റവും കുറഞ്ഞ മരണനിരക്കാണ് സംസ്ഥാനത്തുള്ളത്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിയ്ക്കായി കേരളം നേരത്തെമുതല്‍ തന്നെ ശ്രദ്ധ നല്‍കിയിരുന്നതായും ലേഖനം വിശദീകരിക്കുന്നുണ്ട്.

    https://www.instagram.com/p/B_4T4EZBg6O/?utm_source=ig_web_copy_link

    Published by:Rajesh V
    First published: