Covid | ജീവനക്കാരിൽ ഒരാൾക്ക് കോവിഡ്; മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്വറന്റീനിൽ

ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

News18 Malayalam | news18-malayalam
Updated: July 28, 2020, 6:21 PM IST
Covid | ജീവനക്കാരിൽ ഒരാൾക്ക് കോവിഡ്; മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്വറന്റീനിൽ
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്വറന്റീനിലായി. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഈ  സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചെന്ന് മന്ത്രി വ്യക്തമാക്കി.  ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാനും മന്ത്രി നിർദ്ദേശിച്ചു.
TRENDING:'എന്റെ ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് അറിയാം; സെക്രട്ടറി സ്ഥാനത്തിരുന്ന് പറയുന്നത് പച്ച വർഗീയത'; കോടിയേരിയോട് ചെന്നിത്തല[NEWS]അഴിമതികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദം; രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല[NEWS]കോടികളുടെ ചൂതാട്ടം: യുവനടന്‍ അറസ്റ്റില്‍; പൊലീസിനെ അറിയിച്ചത് വൻ തുക നഷ്ടമായ തമിഴ് സൂപ്പർ താരം [NEWS]

സംസ്ഥാനത്ത് ഇന്ന് 1167 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 679 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. 812 പേ‍‌ർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 55 പേർക്ക് ഉറവിടം അറിയില്ല. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗംബാധിച്ചു. രോഗബാധിതരിൽ 33 ആരോഗ്യ പ്രവർത്തകരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുറഹിമാന്‍(70), ആലപ്പുഴ സ്വദേശി സൈനുദ്ദീന്‍(65), തിരുവനന്തപുരത്ത് സെല്‍വമണി(65) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
Published by: Aneesh Anirudhan
First published: July 28, 2020, 6:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading